കേരളം

ആറാട്ടുകടവിലെ കടലില്‍  കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു; തിരയില്‍പ്പെട്ടത് കടലില്‍വീണ പന്ത് എടുക്കുന്നതിനിടെ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍; ഇന്നലെ തൃശ്ശൂര്‍ പെരിഞ്ഞനം ആറാട്ടുകടവില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. തൃശൂര്‍ കാട്ടൂര്‍ സ്വദേശി കുരുതുകുളങ്ങര ജോഷിയുടെ മകന്‍ ഡെല്‍വിന്‍(13), പീറ്ററിന്റെ മകന്‍ ആല്‍സണ്‍ (14) എന്നിവരുടെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ഇന്നലെ വൈകിട്ട് കടലില്‍ കളിക്കാന്‍ ഇറങ്ങിയ കുട്ടികള്‍ തിരയില്‍പെടുകയായിരുന്നു. 

3 മണിയോടെയാണ് 6 വിദ്യാര്‍ത്ഥികളും 4 മുതിര്‍ന്നവരും സൈക്കിളില്‍ ആറാട്ടുകടവ് ബീച്ചിലെത്തിയത്. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാന്‍ പോയ മൂന്ന് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു. ഒരാളെ മറ്റുള്ളവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്താനായെങ്കിലും മറ്റ് രണ്ട് പേരെ രക്ഷിക്കാന്‍ മുതിര്‍ന്നവര്‍ക്കായില്ല. രക്ഷപ്പെട്ട കാട്ടൂര്‍ സ്വദേശി ഡെല്‍വിനെ കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായി കയ്പമംഗലം പൊലീസും, അഴീക്കോട് തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍