കേരളം

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; വിജയദശമി നാളില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ഒരുങ്ങി കുരുന്നുകള്‍. നവരാത്രിയുടെ അവസാന നാള്‍ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തില്‍ കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാന്‍ സംസ്ഥാനത്തൊട്ടാകെ വിപുലമായ സജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രങ്ങള്‍, സാംസ്്കാരിക കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍, സന്നദ്ധ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ ആയിരക്കണക്കിന് കുട്ടികളാണ് ആദ്യാക്ഷരം കുറിക്കുന്നത്. 

നാവില്‍ സ്വര്‍ണമോതിരം കൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമ: എഴുതി കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കും. സാഹിത്യ സാംസ്‌കാരിക കലാരംഗത്തെ പ്രമുഖരും എഴുത്താശാന്‍മാരുമാണ് കുരുന്നുകളെ എഴുത്തിനിരുത്തിയത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, തുഞ്ചന്‍ പറമ്പ് തുടങ്ങിയ ഇടങ്ങളിലെല്ലാം ആയിരക്കണക്കിന് രക്ഷിതാക്കളാണ് കുട്ടികളുമായി എഴുത്തിനിരുത്തിന് എത്തിയത്. 

കോട്ടയം പനച്ചിക്കാട് ദക്ഷിണ മുകാംബിക ക്ഷേത്രത്തില്‍ സരസ്വതി നടയ്ക്ക് പ്രത്യേക എഴുത്തിനിരുത്തല്‍ മണ്ഡപം തയ്യാറായക്കിയിട്ടുണ്ട്. ചോറ്റാനിക്കരയിലും പറവൂര്‍ ദക്ഷിണ മൂകാംബികയിലും വന്‍തിരക്കാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ