കേരളം

അരൂരില്‍ ജയിക്കില്ല, എറണാകുളത്തും ; മൂന്നിടത്ത് ബിജെപിക്ക് ജയസാധ്യതയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ അരൂരിലും എറണാകുളത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ജയസാധ്യതയില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എറണാകുളത്തും അരൂരിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയസാധ്യത കുറവാണ്. രണ്ട് മണ്ഡലങ്ങളില്‍ തോല്‍വി സമ്മതിക്കുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലാണ്.

അതേസമയം മറ്റ് മൂന്ന് മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ജയസാധ്യതയുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഒരു സീറ്റില്‍ ജയം ഉറപ്പെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും തുഷാര്‍ വ്യക്തമാക്കി. 

ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെഎസ് പ്രതിഷേധസൂചകമായി അരൂര്‍ സീറ്റില്‍ മല്‍സരിക്കാന്‍ സന്നദ്ധരായിരുന്നില്ല. ഇതേത്തുടര്‍ന്ന് അരൂര്‍ സീറ്റ് ബിജെപി ഏറ്റെടുക്കുകയും, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കുകയുമായിരുന്നു. സി ജി രാജഗോപാലാണ് എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?