കേരളം

'കെ സുരേന്ദ്രന്റെ വോട്ടഭ്യര്‍ത്ഥന ഷെയര്‍ ചെയ്തു'; തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ സോഷ്യല്‍മീഡിയില്‍ വളഞ്ഞിട്ടാക്രമണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രനൊപ്പം വോട്ടഭ്യര്‍ത്ഥിക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത തുഷാര്‍ വെള്ളാപ്പള്ളിക്ക് സമൂഹമാധ്യമത്തില്‍ അധിക്ഷേപവര്‍ഷം. മോശമായ രീതിയിലാണ് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്റെ പോസറ്റിന് താഴെ പലരും കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ചിലരുടെ കമന്റുകളില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനെതിരെയും വിമര്‍ശനമുയരുന്നു.

'പിണറായി സംഘാവ് പ്രത്യേകം താല്പര്യമെടുത്തു ഗള്‍ഫ് ജയിലില്‍ നിന്നും ഇറക്കി കൊണ്ടു വന്ന മൊതലാളി.മനസ്സിലായില്ലേ,അന്തര്‍ധാര സജീവമാണ്', ' അച്ഛനുമൊത്തു നിന്ന് വോട്ട് മറിക്കരുത്. നമ്മുടെ നാട് നന്നാവണം,ജനങ്ങള്‍ സുരക്ഷിതരാവണം,നീതിയും ന്യായവും ,രാജ്യത്തിന്റെ നിയമവും സത്യസന്ധമായി നടപ്പിലാവണം. അതിനുള്ള ഉദ്യമം ആണെങ്കില്‍ അത് ഒരിക്കലും പാഴാവില്ല, ഇടയ്ക്കിടെ നിലപാട് മാറുമോ?', 'എന്നാലും പിണറായിയെ സഹായിക്കാതിരിക്കാന്‍ പറ്റുമോ?ജയിലിന് പുറത്തിറക്കാന്‍ മുഖ്യന്‍ കേന്ദ്രത്തിനു കത്തെഴുതിയതും ഇക്ക പണമിറക്കി താങ്കളെ പുറത്തിറക്കിയതല്ലേ. ഇതൊക്കെ മറന്നുകൊണ്ട് ഇടതു പക്ഷത്തെ സഹായിക്കാതിരിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ?', 'ഒപ്പം നടന്ന് പിന്നില്‍കൂടെ കുത്തതിരുന്നാല്‍ മതി വെള്ളാപ്പള്ളി എന്ന നeറിയുടെ മകനല്ലേ അപ്പന്റെ സ്വഭാവം ഇല്ലാതിരിക്കില്ല എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ മൂന്നിടത്ത് മാത്രമെ എന്‍ഡിഎയ്ക്ക് വിജയസാധ്യതയുളളുവെന്ന് തുഷാര്‍ ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. അരൂരിലും എറണാകുളത്തും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യതയില്ല. ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയസാധ്യതയുള്ളുവെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിളള അഭിപ്രായപ്പെട്ടത് എ്ന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
 

ചില കാര്യങ്ങളില്‍ അഭിപ്രായവിത്യാസങ്ങളുണ്ടെങ്കിലും ബിഡിജെഎസ് എന്‍ഡിഎയില്‍ തന്നെ തുടരുമെന്ന് തുഷാര്‍ പറഞ്ഞിരുന്നു. ബിഡിജെഎസിന്റെ ഇടതുപ്രവേശനവാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും തുഷാര്‍ പറഞ്ഞു.കഴിഞ്ഞ തവണ അരൂരില്‍ മത്സരിച്ച ബി.ഡി.ജെ.എസ് ഇത്തവണ മത്സരത്തിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്‍ഡിഎയുടെ ഭാഗമായപ്പോള്‍ ബിജെപി നേതൃത്വം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമായും മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടുമറിച്ചു എന്ന ആരോപണം കൂടി ശക്തമായതോടെ ബിജെപി - ബിഡിജെഎസ് ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. അരൂരിലും എറണാകുളത്തും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യതയില്ലെന്നും തുഷാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ