കേരളം

ജോളിയെ അറിയില്ല; ഏലസിന് ഉള്ളില്‍ ഉള്ളത് ഭസ്മം, കഴിക്കാന്‍ പറയാറില്ലെന്ന് ജ്യോത്സ്യന്‍

സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: കൂടത്തായിയില്‍ മരിച്ച റോയിയേയോ കേസില്‍ അറസ്റ്റിലായ ജോളിയേയോ അറിയില്ലെന്ന് ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍. തന്നെക്കാണാന്‍ ഒരുപാടു പേര്‍ വരാറുണ്ടെന്നും ഇങ്ങനെ ആരെയും ഓര്‍ക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 

ജ്യോത്സ്യന്‍ പൂജിച്ചുനല്‍കിയ തകിടിനുള്ളിലെ പൊടി കലക്കിനല്‍കിയതാണ് ഫിലിയുടെ മരണത്തിനു കാരണമായതെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു കൃഷ്ണകുമാര്‍. 

താന്‍ പൂജിച്ചു നല്‍കുന്ന ഏലസില്‍ ഭസ്മമാണുള്ളത്. അതു കഴിക്കാന്‍ കൊടുക്കാറില്ല. ഏലസിലെ ഭസ്മം കഴിക്കണമെന്നു നിര്‍ദേശിക്കാറുമില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

ജോളിയുമായി ഒരു പരിചയവുമില്ല. വന്നിരുന്നെങ്കില്‍ ഓര്‍ക്കേണ്ടതാണ്. റോയിയേയും ഓര്‍ക്കുന്നില്ല. തന്നെ കാണാന്‍ വരുന്നവരുടെ രജിസ്റ്റര്‍ രണ്ടു വര്‍ഷമൊക്കെ സൂക്ഷിക്കാറുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. 

ക്രൈംബ്രാഞ്ചില്‍നിന്നു എന്നു പറഞ്ഞ് തനിക്ക് ഒരു കോള്‍ വന്നിരുന്നെന്ന്, അന്വേഷണ സംഘം ബന്ധപ്പെട്ടിരുന്നോയെന്ന ചോദ്യത്തിനു മറുപടിയായി കൃഷ്ണകുമാര്‍ പറഞ്ഞു. സാധാരണ കളിപ്പിക്കാന്‍ ആരെങ്കിലുമൊക്കെ വിളിക്കാറുണ്ട്. സ്ഥലത്തുണ്ടെന്നു പറഞ്ഞു. പിന്നീട് അന്വേഷണമൊന്നും ഉണ്ടായില്ല. കേസ് എന്താണെന്നു പറഞ്ഞില്ല. വരുമ്പോള്‍ പറയാമെന്നാണ് പറഞ്ഞത്. 

താന്‍ ഇതുവരെ ഒരു കേസിലും പ്രതിയായിട്ടില്ല. സാധാരണ അമ്പലങ്ങളിലെല്ലാം പോവാറുണ്ട്. അപ്പോള്‍ ഫോണ്‍ എടുക്കാറില്ല. അതുകൊണ്ടാണ് ഇന്നലെ ആര്‍്ക്കും ബന്ധപ്പെടാന്‍ കഴിയാതിരുന്നത്. കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് ജ്യോത്സ്യന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ