കേരളം

'പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയത്' ; താന്‍ നിരപരാധിയെന്ന് പ്രജുകുമാര്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസില്‍ പ്രതിയായ മാത്യുവാണ് തന്റെ പക്കല്‍ നിന്നും സയനൈഡ് വാങ്ങിയതെന്ന് കേസിലെ പ്രതിയും സ്വര്‍ണപണിക്കാരനുമായ പ്രജുകുമാര്‍ വ്യക്തമാക്കി. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയത്. കേസില്‍ താന്‍ നിരപരാധിയാണെന്നും പ്രജുകുമാര്‍ പറഞ്ഞു. ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുമ്പോഴാണ് പ്രജുകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

നേരത്തെ അന്വേ,ണസംഘം ചോദ്യം ചെയ്തപ്പോല്‍ മാത്യുവിനെ പരിചയമില്ലെന്നായിരുന്നു പ്രജുകുമാര്‍ അറിയിച്ചത്. എന്നാല്‍ അറസ്റ്റിലാകുന്നതിന് തലേദിവസവും പ്രജുകുമാറും മാത്യുവും ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നു എന്നതിന്റെ തെളിവ് അടക്കം പൊലീസിന് ലഭിച്ചിരുന്നു. കേസിലെ പ്രതികളായ ജോളി, പ്രജുകുമാര്‍ എന്നിവരെ ജയിലില്‍ നിന്നും കോടതിയിലേക്ക് ഹാജരാക്കാനായി കൊണ്ടുപോയി. ജയിലിന് പുറത്ത് തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പ്രതികരിക്കാതെയാണ് ജോളി കോടതിയിലേക്ക് പോയത്. 

കേസില്‍ അറസ്റ്റിലായ പ്രജികുമാര്‍ കൂടുതല്‍ പേര്‍ക്ക് സയനൈഡ് എത്തിച്ചുവെന്ന്  അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കുറഞ്ഞ വിലയ്ക്ക് തമ്‌ഴിനാട്ടില്‍ നിന്നാണ് സയനൈഡ് എത്തിച്ചത്. സയനൈഡിനായി കോഴിക്കോട് രഹസ്യ കേന്ദ്രവുമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. റിമാന്‍ഡിലായ പ്രജികുമാറിന്റെ സാമ്പത്തിക വളര്‍ച്ച കൂടി അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

സയനൈഡ് വ്യാപാരിയായാണ് ഇടപാടുകാര്‍ക്കിടയില്‍ പ്രജികുമാര്‍ അറിയപ്പെടുന്നത്. ധാരാളം പേര്‍ക്ക് സയനൈഡ് പ്രജികുമാര്‍ എത്തിച്ചു നല്‍കിയിട്ടുണ്ട്. നേരത്തെ കോഴിക്കോട്ടെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് സയനൈഡ് എത്തിച്ചിരുന്നത്. മരുന്ന് എന്ന് കോഡ് വാക്ക് ഉപയോഗിച്ചാണ് പ്രജികുമാര്‍ ആദ്യ കാലങ്ങളില്‍ സയനൈഡ് വാങ്ങിച്ചത്. ഇവിടെ വില കൂടിയതിനാലാണ് തമിഴ്‌നാട്ടില്‍ നിന്ന് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത