കേരളം

മദ്യപിച്ചിരുന്നില്ലെന്ന ശ്രീറാമിന്റെ വാദം തള്ളി ; സസ്‌പെന്‍ഷന്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനം ഇടിച്ച് കൊല്ലപ്പെട്ട കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്റെ സസ്‌പെന്‍ഷന്‍ സര്‍ക്കര്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടി. കാരണം കാണിക്കല്‍ നോട്ടീസിന് ശ്രീറാം നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. 

ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ടാണ് ശ്രീറാം വെങ്കട്ടരാമന്‍ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കിയത്. അപകടം നടന്ന സമയത്ത് താനല്ല, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയാണ് വാഹനം ഓടിച്ചിരുന്നത്. അപകടസമയത്ത് താന്‍ മദ്യപിച്ചിരുന്നില്ലെന്നും ഏഴുപേജുള്ള കത്തില്‍ ശ്രീറാം അഭിപ്രായപ്പെട്ടു. 

മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടം ഉണ്ടായ ഉടന്‍ തന്നെ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു. താന്‍ മദ്യലഹരിയിലായിരുന്നു എന്ന സാക്ഷിമൊഴികള്‍ ശരിയല്ല. പരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ശ്രീറാം മറുപടിയില്‍ വ്യക്തമാക്കി. 

രണ്ട് മാസത്തേക്കാണ് ശ്രീറാമിനെ സര്‍ക്കാര്‍ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ആറുമാസം വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. അതിന് ശേഷം ഉദ്യോഗസ്ഥന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാം. ആഗസ്റ്റ് മൂന്നിന് രാത്രി 12.55 നാണ് കാറിടിച്ച് സിറാജ് ബ്യൂറോ ചീഫായിരുന്ന കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു