കേരളം

വയലാര്‍ വെടിവെപ്പ് നടത്തിയ പട്ടാളക്കാര്‍ക്ക് പുളിക്കല്‍ വീട്ടില്‍ വിരുന്ന് നല്‍കി ; കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ് വിവാദത്തില്‍ ; പരാതി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : അരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കുടുംബത്തിനെതിരായ കോണ്‍ഗ്രസ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. വയലാറില്‍ വെടിവയ്പ്പ് നടത്തിയ പട്ടാളക്കാര്‍ക്ക് അന്ന് വൈകിട്ട് വയലാര്‍ പുളിക്കല്‍ വീട്ടില്‍ വിരുന്ന് നല്‍കിയെന്നാണ് കോണ്‍ഗ്രസ് നേതാവ് ഡി സുഗതന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചത്. 

ഈ ഫെയ്‌സ്ബുക്ക് കുറിപ്പിനെതിരെ അരൂരിലെ ഇടതുസ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി. മാനനഷ്ട കേസെ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇത്തരം പരാതികളില്‍ കോടതി നിര്‍ദേശപ്രകാരം മാത്രമേ നടപടിയെടുക്കാനാകൂ എന്നും, ഇതിനായി ചേര്‍ത്തല കോടതിയ്ക്ക് പരാതി കൈമാറിയതായും ചേര്‍ത്തല സി.ഐ വി.പി.മോഹന്‍ലാല്‍ പറഞ്ഞു. 

കോണ്‍ഗ്രസ് നേതാവിന്റെ പേരിലാണ് പോസ്‌റ്റെന്നും അത് അദ്ദേഹം തന്നെ പങ്കുവച്ചതാണോ, വ്യാജ അക്കൗണ്ട് സ്ഥാപിച്ചുള്ളതാണോ, പോസ്റ്റിന്റെ ഉറവിടം എവിടെയാണ് തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും ഇതിന് സാങ്കേതിക വിദഗ്ദരുടെ സഹായം തേടുമെന്നും സി ഐ പറഞ്ഞു.

വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''