കേരളം

നിറവയറുമായി പ്രളയപ്പുഴ കടന്ന ലാവണ്യയ്ക്ക്‌ 'കുഞ്ഞു'സന്തോഷം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നിറവയറുമായി ആശങ്കയുടെ പുഴ കടന്ന് ആശ്വാസ തീരമണഞ്ഞ ലാവണ്യയ്ക്ക് കുഞ്ഞുപിറന്നു. അമ്മയോടൊപ്പം പ്രളയപ്പുഴ കടന്ന കൊച്ചുമൈനയ്ക്കും തമ്പിയുടെ ജനനത്തില്‍ ആഹ്ലാദം. 

ഭവാനിപ്പുഴ കലിതുള്ളി കരകവിഞ്ഞൊഴുകിയ കഴിഞ്ഞ പ്രളയകാലത്ത് അഗളി പട്ടിമാളം കോണാര്‍തുരുത്തില്‍ അകപ്പെട്ട ഗര്‍ഭിണിയായ ലാവണ്യയെയും ഒന്നരവയസ്സുകാരി മകള്‍ മൈനയെയും കുടുംബത്തെയും അതിസാസികമായാണ് അഗ്നിരക്ഷാസേന രക്ഷിച്ചത്.

തിരുച്ചിറപ്പള്ളിയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയ ലാവണ്യ ഒക്ടോബര്‍ 2ന് രാവിലെ 6.49ന് ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. 

ഒരു പോറലുമേല്‍ക്കാതെ തന്നെയും കുടുംബത്തെയും രക്ഷിച്ച കേരളത്തോട് സ്‌നേഹവും നന്ദിയും മനസ്സില്‍  സൂക്ഷിക്കുന്നുണ്ട് തമിഴ്‌നാട് സ്വദേശിയായ ലാവണ്യ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു