കേരളം

എന്‍എസ്എസിന്റെ ശരിദൂരം ബിജെപിക്ക് അനുകൂലമെന്ന് കുമ്മനം രാജശേഖരന്‍

സമകാലിക മലയാളം ഡെസ്ക്

കോന്നി: എന്‍എസ്എസിന്റെ ശരിദൂര നിലപാട് ബിജെപിക്ക് അനുകൂലമെന്ന് കുമ്മനം രാജശേഖരന്‍. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് നിലപാട് യുഡിഎഫിന് അനുകൂലമാണെന്നത് അവരുടെ പ്രചാരണം മാത്രമെന്നും കുമ്മനം പറഞ്ഞു.

ചെറുവള്ളി എസ്‌റ്റേറ്റ് വിമാത്താവള പദ്ധതിക്ക് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ ഭൂമി കുത്തകകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇതിന് പിന്നില്‍ കച്ചവട താല്‍പര്യമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

ഉപതെരഞ്ഞെടുപ്പില്‍ സമദൂരത്തില്‍ നിന്നും  മാറി ശരിദൂര നിലപാട് സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.  ഈ നിലപാട് യുഡിഎഫിന് അനുകൂലമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എന്‍എസ്എസ് വോട്ടുകള്‍ ബിജെപി ലഭിക്കുമെന്ന ആത്മവിശ്വാസവുമായി കുമ്മനം രാജശേഖരനും രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു

മലയാളികളെ വിസ്മയിപ്പിച്ച സംഗീത് ശിവന്‍ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ