കേരളം

ഒരു മുന്നണിയെയും പിന്തുണയ്ക്കില്ല; യോജിപ്പ് രാഷ്ട്രീയ അഭിപ്രായങ്ങളോട് മാത്രം; പാലായിലേത് പ്രത്യേക സാഹചര്യം; വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

കോന്നി: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളില്‍ എസ്എന്‍ഡിപി ആരെയും പിന്തുണക്കില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയാഭിപ്രായങ്ങള്‍ പിന്തുണയായി കരുതേണ്ടതില്ല മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യുഡിഎഫിനെയോ എല്‍ഡിഎഫിനെയോ പിന്തുണച്ച് എസ്എന്‍ഡിപി ഒന്നും പറഞ്ഞിട്ടില്ല.  ഉപതിരഞ്ഞെടുപ്പുകളില്‍ എസ്എന്‍ഡിപി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു എന്ന പ്രസ്താവന അടിസ്ഥാനരഹിതമാണ്. എല്ലാ മുന്നണികളോടും ഒരേ നിലപാടാണ് എസ്എന്‍ഡിപി യോഗത്തിനുള്ളത്. ആരെയും എതിര്‍ക്കുന്നുമില്ല പിന്തുണക്കുന്നുമില്ല.

പാലായില്‍ ചില ശക്തമായ നിലപാട് എടുക്കേണ്ടിവന്നിട്ടുണ്ട്. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. പൊതുനയം എന്ന നിലയില്‍ ഒരു പാര്‍ട്ടിക്കും പിന്തുണ കൊടുക്കുന്ന പ്രസ്താവനയും നടത്തിയിട്ടില്ല. ഉപതിരഞ്ഞെടുപ്പില്‍ ആര് തോറ്റാലും ആര് ജയിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

സര്‍ക്കാര്‍ സര്‍വീസിലെ ജാതി തിരിച്ചുള്ള കണക്കെടുത്താല്‍ ഏത് വിഭാഗത്തിനാണ് പ്രാമുഖ്യമെന്ന് മനസ്സിലാകും. തിരഞ്ഞെടുപ്പാകുമ്പോള്‍ പലരും പലതും പറയും. ദേവസ്വം ബോര്‍ഡില്‍ മുന്നോക്കങ്ങളിലെ പാവങ്ങള്‍ക്ക് സംവരണമേര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം നടപ്പിലാക്കാന്‍ കഴിയില്ല. കാരണം അത്തരം സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി