കേരളം

കൂടത്തായി കൊലപാതക പരമ്പര; റോജോ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി, പൊലീസ് അകമ്പടിയില്‍ കോട്ടയത്ത് എത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കൂടത്തായി കൊലപാതക പരമ്പര കേസിലെ പരാതിക്കാരനായ റോജോ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി. ചോദ്യം ചെയ്യലിന് ഹാജാരാവാന്‍ എത്താന്‍ അന്വേഷണ സംഘം റോയിയുടെ സഹോദരനായ റോജോയോട് നിര്‍ദേശിച്ചിരുന്നു. 

തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് റോജോ നാട്ടിലെത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ റോജോയെ പൊലീസ് അകമ്പടിയോടെ കോട്ടയത്ത് എത്തിച്ചു. വൈക്കത്തെ സഹോദരി റെഞ്ചിയുടെ വീട്ടിലേക്കാണ് റോജോ പോയത്. 

ഇന്ന് തന്നെ റോജോ അന്വേഷണ സംഘത്തിന് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരാവുമെന്നാണ് സൂചന.  മാധ്യമങ്ങളെ കാണരുത് എന്ന് റോജോയ്ക്ക് ക്രൈംബ്രാഞ്ച് സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഷാജുവിനൊപ്പം പിതാവ് പി ടി സക്കറിയാസിനേയും ചോദ്യം ചെയ്യലിന് വിധേയനാക്കും. 

ഷാജുവിനും സക്കറിയാസിനും എസ് പി ഓഫീസിലേക്ക് ഇന്ന് എത്താന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. കുറ്റകൃത്യത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മൊഴി ജോളി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി