കേരളം

തെരഞ്ഞടുപ്പിന്റെ അവസാനഘട്ടമായി; 'ആ ഡാഷ് കഥ'യുമായി ഇനിയും അവര്‍ എത്തുമെന്ന് പിണറായി ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കോന്നി: തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ചിലര്‍ കള്ളവിദ്യകളുമായി രംഗത്തെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ ഭാഗമായി ഇവിടെയെന്തോ അപകടം നടക്കാന്‍ പോകുകയാണെന്ന് അവര്‍ പ്രചരിപ്പിക്കും. ബിജെപി വിജയിക്കാന്‍ പോകുകയാണ്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. എല്‍ഡിഎഫ് ചിത്രത്തിലില്ല എന്നൊക്കെ. ചില സാധുക്കള്‍ ബിജെപി ജയിക്കരുതെന്ന് കരുതി വോട്ട് മാറി ചെയ്യാറുണ്ട്. ഇതാണ് വീണാ ജോര്‍ജ്ജ് മത്സരിച്ചപ്പോള്‍ ഉണ്ടായ കഥ. ഒരു ചാനല്‍ ഉണ്ടാക്കിയ കഥ  ഇങ്ങനെയായിരുന്നു. 20 ശതമാനം വോട്ടുകള്‍ മാത്രമാണ് വീണാ ജോര്‍ജ്ജിന് കിട്ടുകയെന്നായിരുന്നു. ചിലര്‍ക്ക് അത്തരത്തില്‍ ആശങ്കയുണ്ടായി. കുറച്ചുവോട്ടുകള്‍ അങ്ങനെമാറി. എന്നിട്ടും 33 ശതമാനത്തിനടുത്ത് വോട്ട് വീണക്ക് കിട്ടി. ഇനിയും അത്തരം ഡാഷ് കഥകളുമായി അവര്‍ എത്തുമെന്ന് പിണറായി പറഞ്ഞു.

പിന്നെയും പറ്റിയത് പാലാ ഉപചതെരഞ്ഞെടുപ്പിന് ശേഷമായിരുന്നു. വോട്ടെണ്ണിയ ശേഷമായിരുന്നു പ്രവചനം. പാലായില്‍ 48 ശതമാനം വോട്ട് യുഡിഎഫിന്. എല്‍ഡിഎഫിന് 32 ശതമാനം. പതിനാറ് ശതമാനത്തിന്റെ വിത്യാസം. നമ്മുടെ നാട്ടില്‍ പ്രവചനം നടത്തുന്നവര്‍ ഇത്തരം പ്രവചനാമാണ് നടത്തുന്നത്. ഇവര്‍ ബോധപൂര്‍വം കല്‍പ്പിത കഥകള്‍ നിര്‍മ്മിക്കുകയാണെന്നും പിണറായി പറഞ്ഞു. കോന്നി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മണ്ഡലത്തില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.

ജനവിരുദ്ധമായ കാര്യങ്ങള്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും അതവരുടെ നയത്തിന്റെ ഭാഗമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷത്തിന് മാത്രമേ ബിജെപിയുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയൂ.കേരളത്തിന്റെ വികസനമാണ് ഇടതു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ശബരിമലയുടെ വികസനത്തിനു മാത്രമായി 1723കോടി രൂപ വകയിരുത്തിയെന്നും സ്വപ്ന പദ്ധതിയായ ശബരിമല വിമാനതാവള നിര്‍മ്മാണത്തിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ