കേരളം

വിമര്‍ശിച്ച യുവതിയെ അധിക്ഷേപിച്ച് ഫിറോസ് കുന്നംപറമ്പില്‍: 'നന്‍മ മരത്തിന്റെ തനി സ്വഭാവം പുറത്തുവന്നു' എന്ന് സോഷ്യല്‍ മീഡിയ, പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്


ഞ്ചേശ്വരത്തെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തതില്‍ തന്നെ വിമര്‍ശിച്ച യുവതിയെ അധിക്ഷേപിച്ച ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. തന്നെ വിമര്‍ശിച്ച കെഎസ്‌യു മുന്‍ നേതാവിനെ 'പച്ചയ്ക്ക് വേശ്യാവൃത്തി നടത്തുന്ന സ്ത്രീ' എന്ന് വിളിച്ച് അപമാനിച്ചതിന് എതിരെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുയരുന്നത്.

മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ത്ഥി എംസി കമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തതിന് ഫിറോസിനെ വിമര്‍ശിച്ച് ഇടതുപക്ഷ അനുഭാവികളും മറ്റും സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരുന്നു. യുവതിയും ഫിറോസിന് എതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് എതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ച് ഫിറോസ് യുവതിക്ക് എതിരെ രംഗത്ത് വന്നത്.

'എന്നെക്കുറിച്ച വളരെ മോശമായ രീതിയില്‍ ഒരു സ്ത്രീ അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയത് കണ്ടു. ഒരു സ്ത്രീ എന്നു പറയുമ്പോള്‍, ഒരു കുടംബത്തിന് ഒതുങ്ങാത്ത സ്ത്രീ, നാട്ടുകാര്‍ക്ക് മുഴുവന്‍ മോശമായ രീതിയില്‍, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പച്ചക്ക് വേശ്യാവൃത്തി നടത്തുന്ന ഒരു സ്ത്രീ, അത്തരം ഒരു സ്ത്രീ എനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ എഴുതിയാല്‍ ഫിറോസ് കുന്നംപറമ്പിലിന് ഒന്നും സംഭവിക്കില്ല. കുറച്ചു മാന്യതയൊക്കെ ഉള്ള ആളാണ് ഇതൊക്കെ പറയുന്നതെങ്കില്‍ അത് കാണുകയും ചെയ്യുന്ന ആളുകള്‍ക്ക് ഒരു രസമൊക്കെ തോന്നും. അതല്ലാതെ, ജീവിതത്തില്‍ ഒരാള്‍ക്കും ഉപകാരമില്ലാത്ത, അവനവന്റെ ശരീര സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ഇത്തരത്തിലുള്ള മോശമായ സ്ത്രീ എനിക്കെതിരെ പോസ്റ്റിട്ടതുകൊണ്ട് എനിക്കൊരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. അവര്‍ പ്രവാചകനെവരെ അവരുടെ പേജിലൂടെ അവഹേളിച്ച സ്ത്രീയാണ്'- എന്നിങ്ങനെയാണ് ഫിറോസ് വീഡിയോയില്‍ പറയുന്നത്.

ഇതിന് പിന്നാലെ രൂക്ഷഭാഷയില്‍ വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഫിറോസ് അപമാനിച്ച് പെണ്‍കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് 'ബല്ലാത്ത പഹയന്‍ പേജ്' കൈകാര്യം ചെയ്യുന്ന വിനോദ് നാരായണന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. നിങ്ങളെ കുറിച്ച് മുന്‍പ് നല്ലത് പറഞ്ഞ് ചെയ്ത വിഡിയോയില്‍ ഞാന്‍ ഇന്ന് ഖേദിക്കുന്നു എന്ന് വിനോദ് പറഞ്ഞു. നന്‍മ മരമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്ന ഫിറോസിന്റെ തനിസ്വഭാവം പുറത്തുവന്നു എന്നാണ് ചിലര്‍ പറയുന്നത്. ഫിറോസ് യുവതിയോട് മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇതിന് മുമ്പും യുവതിക്ക് ഫിറോസിന്റെ ആരാധകരില്‍ നിന്ന് സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍