കേരളം

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ പത്തുമണിക്ക് ഉയർത്തും; ജാ​ഗ്രതാ മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കനത്ത മഴയെ തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ രാത്രി പത്തുമണിക്ക് ഉയര്‍ത്തും. 15 സെന്റീമീറ്റർ വരെ ഷട്ടറുകൾ ഉയർത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൽപ്പാത്തി, ഭാരതപ്പുഴ തീരത്തുള്ളവർ‌ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തിപ്പെട്ടതോടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാലാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. 

തുലാവര്‍ഷം കനത്തതോടെ ഇന്നും നാളെയും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.ഞായറാഴ്ച കാസര്‍ക്കോട് ഒഴികെയുള്ള എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ടുണ്ട്. തിങ്കളാഴ്ച തെക്കന്‍ ജില്ലകളിലും വയനാട്ടിലും മാത്രമാണ് മുന്നറിപ്പുള്ളത്.

കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരമേഖലയില്‍ ഇന്ന് അന്‍പത്തിയഞ്ചു വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ചില പ്രദേശങ്ങളിള്‍ ശക്തമായ ഇടിമിന്നലിനു സാധ്യതയെന്ന് മുന്നറിയിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി