കേരളം

വയനാട് ഹൈവേ കവര്‍ച്ച കേസില്‍ വഴിത്തിരിവ്; കൊള്ളയടിച്ചു എന്നുപറഞ്ഞ പണം പരാതിക്കാരുടെ കാറില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

വയനാട്: മീനങ്ങാടിയില്‍ ദേശീയപാതയില്‍ നടന്ന കവര്‍ച്ചക്കേസില്‍ വഴിത്തിരിവ്. 15 അംഗ സംഘം കവര്‍ന്നെന്നു വയനാട് സ്വദേശികള്‍ പരാതിപ്പെട്ട പണം അവരുടെ കാറില്‍ നിന്നു തന്നെ പൊലീസ് പരിശോധനയില്‍ കണ്ടെത്തി.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി  മീനങ്ങാടി കുട്ടിരാന്‍ പാലത്തിനു സമീപത്ത് തങ്ങളെ ഒരുസംഘം ആളുകള്‍ കൊള്ളയടിച്ചു എന്നായിരുന്നു യുവാക്കളുടെ പരാതി. മൈസൂരില്‍ നിന്നും സ്വര്‍ണ്ണം വിറ്റു വരികയായിരുന്നു എന്നാണ് യുവാക്കള്‍ പറഞ്ഞത്. ഇവരുടെ കാര്‍ പിന്തുടര്‍ന്നെത്തിയ സംഘം കവര്‍ച്ചാ ശ്രമം നടത്തുകയായിരുന്നു. എന്നാല്‍ വാഹനം കേടായതിനാല്‍ ശ്രമം പാളി. ഇതേക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിരുന്നു.

പിറ്റേന്ന് യുവാക്കള്‍ പരാതി നല്‍കുകയും ചെയ്തു.  പതിനഞ്ചു ലക്ഷത്തോളം നഷ്ടമായി എന്നായിരുന്നു പറഞ്ഞത്. കവര്‍ച്ചാ ശ്രമം നടത്തിയ തൃശൂര്‍ സ്വദേശികളായ സംഘത്തെ പൊലീസ് പിന്നീട് വൈത്തിരിയില്‍ വെച്ച്  പിടികൂടുകയും ചെയ്തു. എന്നാല്‍ ഇന്ന് യുവാക്കളുടെ വാഹനം പരിശോധിച്ചത് വഴിത്തിരിവായി. കാണാതായെന്ന് പറഞ്ഞ പണം കാറില്‍ നിന്നും പൊലീസ് കണ്ടെത്തി. ഇതിന്റെ ഉറവിടം അന്വേഷിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍