കേരളം

സിലിയെ കൊലപ്പെടുത്തിയ കേസിലും ജോളിയെ അറസ്റ്റ് ചെയ്‌തേക്കും: ഇന്ന് കോടതിയുടെ അനുമതി തേടും

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിനെ ഷാജുവിന്റെ ആദ്യഭാര്യ സിലിയെ വധിച്ച കേസിലും അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം. ഇതിനുള്ള അപേക്ഷ ഇന്ന് രാവിലെ താമരശേരി കോടതിയില്‍ സമര്‍പ്പിക്കും. പ്രതികളുടെ ജാമ്യാപേക്ഷയും പരിഗണിക്കുന്നത് ഇന്നാണ്.

അതേസമയം റോയ് വധക്കേസില്‍ ഇന്നു വൈകിട്ട് കസ്റ്റഡി പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കുകയാണ്. ഇതോടൊപ്പം തന്നെ പുതിയ അറസ്റ്റിനുള്ള അനുമതിയും വാങ്ങാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. സിലി വധക്കേസിലെ എഫ്‌ഐആറില്‍ എംഎസ് മാത്യുവിനെയും പ്രതി ചേര്‍ത്തിരുന്നെങ്കിലും ജോളിയെ മാത്രമാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്യുന്നതെന്നാണു വിവരം.  

ജാമ്യം കിട്ടിയില്ലെങ്കില്‍ ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലേക്കു മാറ്റുന്ന ജോളിയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ തിങ്കളാഴ്ചയാകും പ്രൊഡക്ഷന്‍ വാറന്റ് സമര്‍പ്പിക്കുക. 

താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് ജോളി സിലിയെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. എഫ്‌ഐആര്‍ തയാറായ മറ്റു നാല് കൊലപാതക കേസുകളില്‍ക്കൂടി അറസ്റ്റ് നടക്കാനുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍