കേരളം

'ഓപ്പറേഷന്‍ റേഞ്ചര്‍' ; രഹസ്യക്കണ്ണുമായി പൊലീസ് ; 198 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : കുറ്റവാളികളെ കുടുക്കുന്നതിനും ക്രിമിനലുകളെ നിയന്ത്രിക്കുന്നതിനുമായി പൊലീസ് തുടങ്ങിയ 'ഓപ്പറേഷന്‍ റേഞ്ചര്‍' വന്‍ വിജയത്തിലേക്ക്. ഈ മാസം ഒന്നിനാരംഭിച്ച പദ്ധതി പ്രകാരം, ഇതുവരെ 198 പിടികിട്ടാപ്പുള്ളികള്‍ അടക്കം 1146 അറസ്റ്റ് ചെയ്തതായി തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ അറിയിച്ചു. ഇതില്‍ 948 പേര്‍ വിവിധ വാറന്റ് കേസുകളില്‍പ്പെട്ടവരാണ്.

മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെട്ട തൃശൂര്‍ റേഞ്ചിലെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരും വാറന്റ് കേസ് പ്രതികളുമായി വലയില്‍ കുരുങ്ങിയത്. 165 കുറ്റവാളികളുടെ പേരില്‍ മുന്‍കരുതല്‍ നടപടിയും 38 ആളുകളുടെ പേരില്‍ ഗുണ്ടാ നിയമനടപടിയും സ്വീകരിച്ചതായി ഡിഐജി പറഞ്ഞു. ഗുരുവായൂരിലെ പമ്പുടമയുടെ കൊലപാതകവും ഊബര്‍ ആക്രമണവുമുള്‍പ്പെടെ തൃശ്ശൂര്‍ റേഞ്ച് പരിധിയിലെ പ്രമാദമായ കേസുകളെല്ലാം വേഗത്തില്‍ കണ്ടെത്താനായത് ഓപ്പറേഷന്‍ റേഞ്ചര്‍ എന്ന പദ്ധതിയിലൂടെയെന്ന് ഡിഐജി പറഞ്ഞു. 

ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പാക്കിയ പദ്ധതി പ്രകാരം കുറ്റവാളികളെ തരം തിരിച്ച് പട്ടിക തയ്യാറാക്കി ഓരോ പൊലീസ് ഉദ്യോഗസ്ഥരെ ഓരോ കുറ്റവാളിയെ നിരീക്ഷിക്കാന്‍ ഏല്‍പ്പിച്ചു. മയക്കുമരുന്ന് വിതരണം കണ്ടെത്താന്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രത്യേക സംവിധാനമൊരുക്കി. ഇവയെല്ലാം പ്രധാന കേസുകള്‍ തീര്‍ക്കുന്നതിന് കാരണമായി. പെണ്‍കുട്ടികള്‍ കാണാതാകുന്ന സംഭവങ്ങള്‍ നിരീക്ഷിക്കാന്‍ ഡിവൈഎസ്പി യുടെ നേതൃത്ത്വത്തില്‍ ജില്ലകളില്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ഡിഐജി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി