കേരളം

വിദ്യാര്‍ത്ഥികള്‍ക്കു മോഡറേഷന്‍ നല്‍കിയത് മാനുഷിക പരിഗണനയുടെ പേരിലും നന്മയ്ക്കും; ന്യായീകരണവുമായി വിസി

സമകാലിക മലയാളം ഡെസ്ക്


 
തിരുവനന്തപുരം:
എംജി സര്‍വകലാശാലയില്‍ നടത്തിയ അദാലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു മോഡറേഷന്‍ നല്‍കിയതില്‍ വീഴ്ചയില്ലെന്ന് വൈസ് ചാന്‍സലര്‍. ഗവര്‍ണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് വൈസ് ചാന്‍സലര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

മോഡറേഷന്‍ നടപടികളില്‍ തെറ്റില്ല. എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ച് മാനുഷിക പരിഗണനയുടെ പേരിലും വിദ്യാര്‍ത്ഥികളുടെ നന്മയ്ക്കും വേണ്ടിയാണ് മോഡറേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. അതിനുള്ള അധികാരം സര്‍വകലാശാലയ്ക്കും സിന്‍ഡിക്കറ്റിനുമുണ്ട്. 

അതേ സമയം മോഡറേഷന്‍ നടപടികള്‍ സര്‍വകലാശാലയുടെ ഗുണനിലവാരത്തെ ബാധിച്ചിട്ടില്ലെന്നും വൈസ് ചാന്‍സലര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മോഡറേഷന്‍ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കു റജിസ്ട്രാര്‍ ഡോ. കെ സാബുക്കുട്ടനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി