കേരളം

അതിതീവ്ര മഴ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലെ 25-40 കിമീ ചുറ്റി; എറണാകുളം സൗത്തില്‍ 24 മണിക്കൂറില്‍ 20 സെമീ മഴ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു രാത്രി ഉണര്‍ന്നെഴുന്നേറ്റപ്പോഴെക്കും കൊച്ചിയില്‍ പെയ്തത് റെക്കോര്‍ഡ് മഴ. തിങ്കളാഴ്ച രാവിലെ എട്ട് മണിവരെ 20 സെന്റീമീറ്റര്‍ മഴയാണ് എറണാകുളം സൗത്തില്‍ പെയ്തത്. തിങ്കളാഴ്ച രാവിലെ എട്ട് മണി വരെയുള്ള സമയം, 24 മണിക്കൂറിന് ഇടയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയിരിക്കുന്നത് ഇവിടെയാണ്. 

കൊച്ചി നാവികസേന വിമാനത്താവളത്തില്‍ 16 സെമീ മഴയാണ് തിങ്കളാഴ്ച രാവിലെ എട്ട് മണി വരെ ലഭിച്ചത്. വൈക്കത്ത് 19 സെന്റീ മീറ്റര്‍ മഴയും, ആലപ്പുഴയില്‍ 17 സെമീ മഴയും രേഖപ്പെടുത്തി. എന്നാല്‍, നേരിയ മഴ മാത്രമാണ് ആലുവയില്‍ ലഭിച്ചത്. നെടുമ്പാശേരിയില്‍ ലഭിച്ചത് 3 സെന്റീ മീറ്റര്‍ മഴ മാത്രം. 

എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയില്‍ 25-40 കിലോമീറ്റര്‍ ചുറ്റളവിലാണ് അതിതീവ്ര മഴ പെയ്തത്. ആലപ്പുഴ മങ്കൊമ്പ് 17 സെന്റി മീറ്റര്‍ മഴയും കുറവിലങ്ങാട് 14 സെന്റിമീറ്റര്‍ മഴയും, പുനലൂര്‍ 12 സെമീ, കാഞ്ഞിരപ്പിള്ളി 12 സെമീ, കോന്നി, 11 സെമി, കോട്ടയം 10 സെന്റീ മീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത