കേരളം

അമ്മയെ കൊലപ്പെടുത്തിയശേഷം അലന്‍ ജീവനൊടുക്കി ?; ഡല്‍ഹിയിലെ ഇരട്ടമരണത്തില്‍ ദുരൂഹത; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  മലയാളികളായ അമ്മയും മകനും ന്യൂഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. പ്രമുഖ വ്യവസായി ജോണ്‍വില്‍സന്റെ രണ്ടാം ഭാര്യ ലിസിയും മകനുമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ജീവനൊടുക്കിയത്. കോട്ടയം പാമ്പാടി സ്വദേശി ലിസിയെ (62) ഡല്‍ഹി പീതംപുരയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ കോളജ് അധ്യാപകനായ മകന്‍ അലന്‍ സ്റ്റാന്‍ലിയെ (27) സരായ് കാലെഖാനില്‍ റെയില്‍വേ പാളത്തിലും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ലിസിയുടെ രണ്ടാം ഭര്‍ത്താവ് കെ ജോണ്‍ വില്‍സന്റെ അസ്വാഭാവിക മരണത്തില്‍ രണ്ടാം ഭാര്യ ലിസിക്കും, മകനായ അലനുമെതിരെ ജോണിന്റെ ആദ്യഭാര്യയിലെ മക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഫ്‌ലാറ്റില്‍ നിന്ന് ലിസിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ സംശയം. ഇരുവരും വിഷാദത്തിലായിരുന്നെന്നും ജീവനൊടുക്കാന്‍ അലന്‍ സ്റ്റാന്‍ലി അമ്മയെ പ്രേരിപ്പിച്ചിരുന്നതായും സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ജീവനൊടുക്കാന്‍ തയാറാകാതിരുന്ന അമ്മയെ അലന്‍ കൊലപ്പെടുത്താനുള്ള സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്.

അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും അന്വേഷണ ചുമതലയുള്ള ഡിസിപി എക്കോണ്‍ പറഞ്ഞു. അതേസമയം തൊടുപുഴ നെയ്യശേരി സ്വദേശിയായ കുളങ്ങരത്തൊട്ടിയില്‍ കെ ജോണ്‍ വില്‍സന്റെ (65) മരണത്തിനു പിന്നിലെ ദുരൂഹതകളെക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തിവരുന്ന അന്വേഷണം തുടരുമെന്നും അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല. അന്വേഷണ പുരോഗതി സംബന്ധിച്ച് ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും ഡിവൈഎസ്പി ടി എ ആന്റണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി