കേരളം

ഒന്നര ലക്ഷം രൂപയുടെ ബുളളറ്റ് വിറ്റത് 6000 രൂപയ്ക്ക്, അഞ്ചുമിനിറ്റിനുളളിൽ ലോക്ക് തകർക്കും; അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ബുള്ളറ്റ് മോട്ടർ സൈക്കിളുകൾ മാത്രം മോഷ്ടിക്കുന്ന കൗമാരക്കാരൻ പൊലീസ് പിടിയിൽ. ഗുരുവായൂർ സ്വദേശി മുഹമ്മദ് യാസീൻ (18) ആണ് പിടിയിലായത്. എടപ്പാളിൽ നിന്നു മോഷ്ടിച്ച ഒന്നരലക്ഷം രൂപയുടെ മോട്ടോർ സൈക്കിൾ ആറായിരം രൂപയ്ക്കാണ് യാസീൻ മറിച്ചുവിറ്റത്. ഒരുമാസം മുൻപു മോഷ്ടിച്ച മറ്റൊരു മോട്ടർ സൈക്കിൾ 20,000 രൂപയ്ക്കു വിറ്റെന്നും പൊലീസ് കണ്ടെത്തി. 

ഒരുമാസം മുൻപ് പൊന്നാനിയിൽ നിന്നാണ് യാസീൻ ബുള്ളറ്റ് മോഷ്ടിച്ചത്. നാലുദിവസം മുൻപ് എടപ്പാളിലും മോഷണം നടത്തി. ബൈക്കുകളുടെ ലോക്ക് തകർത്ത് 5 മിനിറ്റിനുള്ളിൽ സ്റ്റാർട്ട് ചെയ്തു കടന്നുകളയുന്നതാണ് യാസീന്റെ രീതി.  കൂട്ടുകാർക്കൊപ്പം ആഘോഷിക്കാനാണ് മോഷണം നടത്തി പണം സമ്പാദിച്ചതെന്നു യാസീൻ പൊലീസിനോടു പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു