കേരളം

കനത്ത മഴ : ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുന്നു ; ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മഴ കനത്തതോടെ സംസ്ഥാനത്തെ വിവിധ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുന്നു. ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കളക്ടര്‍ നിര്‍ദേശിച്ചു.

കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകളും തുറന്നു. നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ നിലവില്‍ 6 ഇഞ്ച് ആണ് ഉയര്‍ത്തിയത്. 83.58 മീറ്ററാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്.  പരമാവധി ജലനിരപ്പ് 84.75 മീറ്ററാണ്.  

പത്തനംതിട്ടയിലെ മണിയാര്‍ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തും. 50 സെന്റിമീറ്റര്‍ വീതമാകും ഉയര്‍ത്തുക. പമ്പ- കക്കാര്രാറുകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?