കേരളം

കലിതുളളി മഴ; വെളളത്തില്‍ മുങ്ങി കൊച്ചി നഗരം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ ഇന്നലെ വൈകീട്ട് തുടങ്ങിയ മഴ ഇന്ന് രാവിലെ വരെ നീണ്ടുനിന്നു. തുലാവര്‍ഷത്തോടനുബന്ധിച്ചുളള കനത്തമഴയില്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ട് അനുഭവപ്പെട്ടു. റോഡ് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. റോഡില്‍ വെളളം കയറിയിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

വിവിധ റോഡുകള്‍ വെളളത്തിനിടയിലായതോടെ, ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. എംജി റോഡിലും ടിഡി റോഡിലും ദേശീയപാതയിലും വെളളം കയറി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍, പല ബൂത്തുകളിലും വെളളം കയറിയത് വോട്ടെടുപ്പിനെയും സാരമായി ബാധിച്ചിട്ടുണ്ട്. പല ബൂത്തുകളിലും വൈദ്യുതി സംവിധാനം തകരാറിലായിട്ടുണ്ട്. ഉച്ച കഴിഞ്ഞ് ഇടിമിന്നലോടെ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പ് നഗരവാസികളെ ആശങ്കപ്പെടുത്തുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു