കേരളം

രണ്ട് എക്‌സ്പ്രസുകള്‍ അടക്കം ഒന്‍പത് ട്രെയിനുകള്‍ റദ്ദാക്കി; യാത്ര ദുരിതം ഇന്നും തുടരും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; സംസ്ഥാനത്ത് മഴ ശക്തമായതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. ഇന്ന് സര്‍വീസ് നടത്തേണ്ടിയിരുന്ന രണ്ട് എക്‌സ്പ്രസുകളടക്കം ഒന്‍പത് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. ബംഗളൂരു-എറണാകുളം എക്‌സ്പ്രസ് (12677), കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12081) ഗുരുവായൂര്‍-പുനലൂര്‍ (56365), പുനലൂര്‍-ഗുരുവായൂര്‍ (56366), ഷൊര്‍ണൂര്‍-എറണാകുളം (56361), എറണാകുളം-ആലപ്പുഴ (56379), കായംകുളം-എറണാകുളം (56380), കൊല്ലം-കോട്ടയം (56394), കോട്ടയം-കൊല്ലം പാസഞ്ചര്‍ (56393) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 

അപ്രതീക്ഷിതമായുണ്ടായ മഴയില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടായതാണ് ഗതാഗതം തടസപ്പെടാന്‍ കാരണമായത്. എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ വെള്ളം കയറിയതും സിഗ്‌നല്‍ സംവിധാനം നിലച്ചിരുന്നു. പിന്നീട് ഇത് പുനഃസ്ഥാപിച്ചു. എന്നാല്‍ ഇന്നും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

അടുത്ത അഞ്ച് ദിവസം കൂടി കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസം അതീവജാഗ്രതാ നിര്‍ദേശവുമുണ്ട്. അതിന് ശേഷമുള്ള രണ്ട് ദിവസവും ശക്തമായ മഴ പെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍