കേരളം

വോട്ടെടുപ്പിനെ ബാധിച്ച് മഴ; എറണാകുളത്ത് തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കുമെന്ന് സൂചന, സാഹചര്യം വിലയിരുത്തുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനത്ത മഴ തുടരുന്ന എറണാകുളത്ത് വോട്ടെടുപ്പ് മാറ്റിവയ്ക്കുന്നത് പരിഗണനയിലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ടെടുപ്പ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം കലക്ടറുമായി സാഹചര്യങ്ങള്‍ വിലയിരുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മഴമൂലം വോട്ടെടുപ്പ് തടസ്സപ്പെട്ട ബൂത്തുകളില്‍ അധിക സമയം അനുവദിക്കുകയോ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയോ ചെയ്യുന്നത് പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ അര്‍ധരാത്രി മുതല്‍ തുടരുന്ന പെരുമഴയില്‍ കൊച്ചി നഗരത്തിലെ റോഡുകള്‍ വെള്ളത്തിനിടയിലായി. എംജി റോഡിലും ടിഡി റോഡിലും ദേശീയപാതയിലും വെള്ളം കയറി. പല ബൂത്തുകളിലും വെള്ളം കയറിയ സാചര്യത്തില്‍ മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ആറിടങ്ങളിലെ ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു. പല ബൂത്തുകളിലും വൈദ്യുതി സംവിധാനം തകരാറിലായിട്ടുണ്ട്. ഇത് ശരിയാക്കുന്ന നടപടികളും പുരോഗമിച്ച് വരികയാണ്. പറവൂരില്‍ കെഎസ്ഇബി കണ്ട്രോള്‍ റൂമില്‍ വെള്ളം കയറി.

അരൂരിലും വട്ടിയൂര്‍ക്കാവിലും കോന്നിയിലും കനത്ത മഴയാണ് ലഭിക്കുന്നത്. ഇതുമൂലം ആദ്യമണിക്കൂറുകളില്‍ മന്ദഗതിയിലുള്ള പോളിങാണ് നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍