കേരളം

14251 വോട്ടിന്റെ ഭൂരിപക്ഷം, യുഡിഎഫിന്റെ പൊന്നാപുരം കോട്ട തകര്‍ത്ത് 'മേയര്‍ ബ്രോ'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  അഞ്ചു നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം. യുഡിഎഫിന്റെ കുത്തക മണ്ഡലത്തില്‍ 14251 വോട്ടുകള്‍ക്കാണ് തിരുവനന്തപുരം മേയറും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി കെ പ്രശാന്ത് വിജയിച്ചത്. കഴിഞ്ഞ തവണ മൂന്നാമതായി പിന്തളളപ്പെട്ട എല്‍ഡിഎഫിന്റെ ശക്തമായ തിരിച്ചുവരവാണ് ഉണ്ടായിരിക്കുന്നത്.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ പ്രശാന്തിന് അനുകൂലമായ ഫലസൂചനകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. ഒരു ഘട്ടത്തിലും പ്രശാന്ത് പിന്നോട്ട് പോയില്ല. ലീഡ് നില ഉയര്‍ത്തുന്നതാണ് ഓരോ മണിക്കൂറിലും കണ്ടത്. കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരനായിരുന്നു രണ്ടാം സ്ഥാനത്ത് . എല്‍ഡിഎഫിന്റെ ടി എന്‍ സീമയായിരുന്നു മൂന്നാം സ്ഥാനത്ത്.

2016 നിയമസഭ തെരഞ്ഞെടുപ്പില്‍ 7622 വോട്ടുകള്‍ക്കാണ് യുഡിഎഫിന്റെ കെ മുരളീധരന്‍ വിജയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ യുഡിഎഫിന്റെ ഭൂരിപക്ഷം 2836 വോട്ടുകളായി കുറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ