കേരളം

അപരന് ആയിരത്തിലേറെ വോട്ടുകള്‍ ; മനുവിന് തിരിച്ചടി ; എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്ക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളത്ത് ഇടതു സ്ഥാനാര്‍ത്ഥി മനു റോയിയുടെ അപരന് ആയിരത്തിലേറെ വോട്ടുകള്‍ ലഭിച്ചു. 57 ബൂത്തുകള്‍ എണ്ണിയപ്പോള്‍ അപരന്‍ കെ എം മനുവിന് 1251 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ മനു റോയിക്ക് 17137 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി സിജി രാജഗോപാലിന് 5642 വോട്ടുകളും ലഭിച്ചു.

യുഡിഎഫിന്റെ ടി ജെ വിനോദിന് ആദ്യ റൗണ്ടില്‍ 710 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. വിനോദിന് 5323 വോട്ടുകളാണ് ലഭിച്ചത്. എന്‍ഡിഎയുടെ സി ജി  രാജഗോപാലിന് 1321 വോട്ടുകളും ലഭിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് മൂന്ന് വോട്ടിന്റെ ലീഡ് നേടാനായിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന് ആദ്യറൗണ്ടില്‍ 3000 ലേറെ വോട്ടുകളുടെ ലീഡാണ് ലഭിച്ചിരുന്നത്. എന്നാല്‍ വിനോദിന് 710 വോട്ടുകളുടെ മാത്രം ലീഡ് ലഭിച്ചത് യുഡിഎഫ് കേന്ദ്രങ്ങളിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി