കേരളം

'ആരുടെയും കോന്തലയ്ക്കല്‍ കെട്ടിയവരല്ല ജനങ്ങള്‍'; വട്ടിയൂര്‍കാവിലെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശാസൂചികയെന്ന് പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വട്ടിയൂര്‍കാവിലെ തെരഞ്ഞെടുപ്പ്‌ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശാസൂചികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതി മത ശക്തികള്‍ക്ക് കേരളത്തില്‍ വേരോട്ടമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും പിണറായി പറഞ്ഞു. സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 91 എംഎല്‍എമാരാണ് ഉണ്ടായത്.അത് ഇപ്പോ 93 ആയി. ്അത് വ്യക്തമാക്കുന്നത് എല്‍ഡിഎഫിന്റെ ജനകീയ അടിത്തറയും ജനപിന്തുണയും വര്‍ധിച്ചിരിക്കുന്നു എന്നതാണെന്ന് പിണറായി പറഞ്ഞു. 

2016ലെയും 2019ലെയും തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥനാത്തായിരുന്നു വട്ടിയൂര്‍കാവില്‍. ഇവിടെ വന്‍കുതിപ്പാണ് എല്‍ഡിഎഫ് നടത്തിയത്.  യുഡിഎഫ് ബിജെപി ശക്തികേന്ദ്രങ്ങളിലുള്‍പ്പെടെ നല്ല ലീഡ് നേടിയാണ് വികെ പ്രശാന്തിന്റെ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. ഇതില്‍ യുവജനങ്ങളുടെ ഇടപെടല്‍ പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഈ വിജയം ഞങ്ങളില്‍ ഭാരിച്ച ഉത്തരവാദിത്തമാണ് നല്‍കുന്നത്. ജനങ്ങള്‍ എല്‍ഡിഎഫിലും സര്‍ക്കാരിലും അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും അവരുടെ വിശ്വാസത്തിനൊത്ത് ഉയരാന്‍ ശ്രമിക്കുമെന്ന് പിണറായി പറഞ്ഞു. അരൂരിലെ തോല്‍വിക്ക് കാരണം വിശദമായി തന്നെ പരിശോധിക്കുമെന്നും പിണറായി പറഞ്ഞു.

ആരുടെയും കോന്തലയ്ക്കല്‍ കെട്ടിയവരല്ല ജനങ്ങള്‍. അത് വട്ടിയൂര്‍കാവ് തെരഞ്ഞടുപ്പ് ഫലം വ്യക്താക്കുന്നു. സമൂദായ സംഘടനകളുടെ അഭിപ്രായത്തെ ഞങ്ങള്‍ ഗൗരവമായി കണ്ടിട്ടില്ല. അത് മാധ്യമങ്ങളെല്ലാം വലുതാക്കിയതാണ്. 
സാമുദായിക നേതാക്കന്‍മാരെ കാണുന്നതില്‍ തെറ്റില്ല. അവരെ പോയി കാണുമ്പോള്‍ അത് ദൗര്‍ബല്യമായി കണക്കാക്കരുതെന്നും പിണറായി പറഞ്ഞു. 

ബിജെപിയെയും അതിന്റെ വര്‍ഗീയ അജണ്ടയെയും ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നതാണ് ഈ തെരഞ്ഞടുപ്പിന്റെ മറ്റൊരു പ്രത്യേകത. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞടുപ്പുകളില്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. ഇ്‌പ്പോ മൂന്നാം സ്ഥാനത്താണ് ബിജെപി. വട്ടിയൂര്‍കാവിലായാലും കോന്നിയിലായാലും സീറ്റ് പിടിക്കുമെന്നവകാശപ്പെട്ട ബിജെപി ശക്തമായ ത്രികോണമത്സരം പോലും നടത്താനായില്ല. ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ ഘട്ടത്തില്‍ ചില ക്രിത്രിമമായ പ്രതിതികള്‍ സൃഷ്ടിച്ചിരുന്നു. അത് പിന്നെ ജനം തിരിച്ചറിഞ്ഞതായും പിണറായി പറഞ്ഞു. അത് താത്കാലികമാത്രമായിരുന്നു. ശക്തമായി തിരിച്ചുവരുമെന്ന് അന്ന് പറഞ്ഞതാണ്. അതാണ് ഇപ്പോള്‍ സംഭവിച്ചത്

നവകേരളനിര്‍മ്മിതിക്ക് കൂടുതല്‍ ആവേശവും കരുത്തും പകരുന്നതാണ് ഈ ജനവിധി.തെരഞ്ഞടുപ്പ് ഫലം യുഡിഎഫിനെ ശിഥിലീകരിക്കും. യുഡിഎഫ് അപ്രസക്തമാകുന്നു എന്നതാണ് ഫലം കാണിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടക്കം പുറംകരാര്‍ നടക്കുന്ന എന്ന പ്രതീതി സൃഷ്ടിച്ചിരിക്കുന്നു. എല്‍ഡിഎഫ് ജയിച്ച മണ്ഡലത്തില്‍ മാത്രമല്ല യുഡിഎഫിന് തകര്‍ച്ചയുണ്ടായത്. അതിന്റെ ഉദാഹരണമാണ് എറണാകുളമെന്നും പിണറായി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു