കേരളം

എറണാകുളത്ത് വോട്ടുചോര്‍ച്ച ; യുഡിഎഫ് കേന്ദ്രങ്ങളില്‍ ഞെട്ടല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളത്ത് ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റമില്ല. ചേരാനെല്ലൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന് 710 വോട്ടിന്റെ ലീഡ് മാത്രമാണ് നേടാനായത്. വിനോദിന് 5323 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ മനു റോയിക്ക് 4613 വോട്ടുകളും എന്‍ഡിഎയുടെ സി ജി  രാജഗോപാലിന് 1321 വോട്ടുകളും ലഭിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന് ഇവിടെ നിന്നും 3000 ലേറെ വോട്ടുകളുടെ ലീഡാണ് ലഭിച്ചിരുന്നത്. വോട്ടുചോര്‍ച്ച യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതേസമയം മഴയെത്തുടര്‍ന്ന് പോളിങ് കുറഞ്ഞതും തിരിച്ചടിയായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി