കേരളം

കല്യാണവീട്ടിലേക്ക് സാധനങ്ങളുമായി പോയ ഓട്ടോ മോഷ്ടിച്ച് മുങ്ങി ; കാറുമായി കൂട്ടിയിടിച്ചു, കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : തിരുവനന്തപുരത്ത് നിന്നു മോഷണം പോയ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടു. കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദേശീയപാതയില്‍ കല്ലുവാതുക്കല്‍ കുരിശുംമൂടിന് സമീപമാണ് അപകടമുണ്ടായത്.

എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കാര്‍. ആട്ടോ ഓടിച്ചിരുന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ശെന്തിലിനാണ് പരിക്കേറ്റത്. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

ചാലയില്‍ നിന്നും കല്യാണവീട്ടിലേക്കുള്ള സാധനങ്ങളുമായി പോകുന്നതിനിടെ ഓട്ടോ റോഡരികില്‍ ഒതുക്കിയ ശേഷം ഡ്രൈവര്‍ ചായ കുടിക്കാന്‍ കയറിയപ്പോഴാണ് വണ്ടി മോഷണം പോയത്. ഓട്ടോ മോഷണം പോയ സംഭവത്തില്‍ ഫോര്‍ട്ട് പൊലിസ് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവം. ചാത്തന്നൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു