കേരളം

കാളയെ വിറ്റു കിട്ടിയത് കള്ളനോട്ട്, കാലിത്തീറ്റ വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ തട്ടിപ്പ് പുറത്ത്; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; കള്ളനോട്ടു നല്‍കി കാളയെ വാങ്ങിയ കേസിന് കോഴിക്കോട് ഹവാല സംഘവുമായി ബന്ധമുണ്ടെന്ന് സംശയം. കഴിഞ്ഞ ദിവസമാണ് സംഭവവുമായി ബന്ധപ്പെട്ട് തുവ്വക്കാട് സ്വദേശികളായ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലാവുന്നത്. 27500 രൂപയുടെ കള്ളനോട്ട് നല്‍കിയാണ് പ്രതികള്‍ കാളയെ വാങ്ങിയത്. തുടര്‍ന്ന് ഈ പണവുമായി  കാലിത്തീറ്റ വാങ്ങാന്‍ കടയിലെത്തിയപ്പോഴാണ് കയ്യിലുള്ള 2000 രൂപ കള്ളനോട്ടാണെന്നു തെളിഞ്ഞത്. 

അറസ്റ്റിലായ രണ്ട് പേര്‍ക്ക് നോട്ടുകള്‍ എത്തിച്ചുകൊടുത്തത് അരീക്കോട് പൂവ്വത്തിക്കല്‍ സ്വദേശിയാണ്. ഇയാള്‍ പിടിയിലായാലെ ഇത് മനസാലിക്കാന്‍ സ്ാധിക്കൂ. കള്ളനോട്ട് കൈമാറ്റത്തിലെ ഇടനിലക്കാരനെന്ന് കരുതുന്നയാള്‍ക്ക് കോഴിക്കോട്ടെ ഹവാല സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന

കാളയെ വിറ്റു കിട്ടിയ പണവുമായി കാലിത്തീറ്റ വാങ്ങാന്‍ പോയപ്പോള്‍ കടക്കാരനാണ് സംശയമുണ്ടായത്. തുടര്‍ന്ന് കടക്കാരന്‍ അടുത്തുള്ള ബാങ്കിലെത്തി പരിശോധിച്ചപ്പോള്‍ ഇത് കള്ളനോട്ടാണെന്ന് ബോധ്യപ്പെട്ടു. 2000 രൂപയുടെ 13 നോട്ടുകളും വ്യാജനാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അഡ്വാന്‍സ് ഉള്‍പ്പെടെ ബാക്കിയുള്ള 1500 രൂപ നല്‍കിയത് 500 രൂപയുടെ യഥാര്‍ഥ നോട്ടുകളായാണ്.
 
മലപ്പുറത്തെ പെരിന്തല്‍മണ്ണയില്‍ നിരോധിത നോട്ടുകള്‍ പിടിച്ച രണ്ട് കേസുകള്‍ക്കും കള്ളനോട്ട് കേസുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും. ഒരു മാസം മുന്‍പ് മുക്കത്ത് കള്ളനോട്ട് പിടികൂടിയ സംഭവവമുമായി ബന്ധമുണ്ടോ എന്നും ഇതര സംസ്ഥാന തൊഴിലാളികളെ കള്ളനോട്ട് തട്ടിപ്പിന് ഇരയാക്കിയോ എന്നും അന്വേഷിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത