കേരളം

ഭൂരിപക്ഷം ഏഴിലൊന്നായി കുറഞ്ഞു; എറണാകുളത്ത് യുഡിഎഫിന് തിളക്കമില്ലാത്ത വിജയം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം നിയോജക മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. യുഡിഎഫിന്റെ ടി ജെ വിനോദ് 3673 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.  എല്‍ഡിഎഫാണ് രണ്ടാം സ്ഥാനത്ത്. എന്‍ഡിഎയാണ് മൂന്നാമത്.

136 ബൂത്തുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ 37516 വോട്ടുകളാണ് വിനോദിന് ലഭിച്ചത്. എല്‍ഡിഎഫിന്റെ മനു റോയി 33843 വോട്ടുകള്‍ നേടി. സിജെ രാജഗോപാലിന് 13,259 വോട്ടുകളാണ് ലഭിച്ചത്. മനു റോയിയുടെ അപരന്‍ മനു കെ എം 2544 വോട്ടുകള്‍ നേടി നാലാമത് എത്തി. നോട്ടയ്ക്ക് 1297 വോട്ടുകളാണ് ലഭിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ 21,949 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹൈബി ഈഡന്‍ ജയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം ഉയര്‍ന്ന് 31,178 വോട്ടുകളായി.

അഞ്ചു നിയമസഭ മണ്ഡലങ്ങളിലേക്ക നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് വോട്ടിങ് ശതമാനം എറണാകുളത്താണ്. 57 ശതമാനമായിരുന്നു വോട്ടിങ്. വോട്ടെണ്ണല്‍ ദിവസം പെയ്ത കന്നത്തമഴയാണ് എറണാകുളത്തെ വോട്ടെടുപ്പിനെ ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി