കേരളം

മാര്‍ക്ക് ദാന വിവാദം : എം ജി സര്‍വകലാശാലയുടെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മാര്‍ക്ക് ദാന വിവാദം കത്തിനില്‍ക്കുന്നതിനിടെ, എം ജി സര്‍വകലാശാലയുടെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. വൈസ് ചാന്‍സലറുടെ അഭാവത്തില്‍ പ്രോ. വൈസ് ചാന്‍സലറുടെ അധ്യക്ഷതയിലാണ് സിന്‍ഡിക്കേറ്റ് ചേരുക.

മാര്‍ക്ക് ദാനം അടക്കമുള്ള വിഷയങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചിട്ടുള്ളത്. യോഗത്തില്‍ സുപ്രധാന നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

വിവാദങ്ങള്‍ക്ക് കാരണമായ പ്രശ്‌നങ്ങള്‍ സിന്‍ഡിക്കേറ്റില്‍ ചര്‍ച്ച ചെയ്യും. മാര്‍ക്ക് ദാനം അക്കാദമിക് കൗണ്‍സിലിന്റെ ശുപാര്‍ശ വാങ്ങി ക്രമപ്പെടുത്തിയേക്കും. അല്ലെങ്കില്‍ ഈ നടപടി റദ്ദാക്കാന്‍ സാധ്യതയുണ്ട്. ബി.ടെക്. പരീക്ഷാഫലം വന്നശേഷം മാര്‍ക്ക് നല്‍കി വിദ്യാര്‍ഥികളെ ജയിപ്പിച്ചതില്‍ സര്‍ക്കാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ