കേരളം

ഇനിയും വൈകും; റോഡുകളുടെ അറ്റകുറ്റപ്പണി തീരാന്‍ രണ്ട് മാസം കൂടി വേണമെന്ന് മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റോഡുകളുടെ അറ്റകുറ്റപ്പണി തീരാന്‍ രണ്ട് മാസം കൂടിയെടുക്കുമെന്ന് പൊതു മരാമത്ത് മന്ത്രി ജി സുധാകരന്‍. അറ്റകുറ്റപ്പണി കരാര്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്ന കരാറുകാരുടെ ലൈസന്‍സ് റദ്ദാക്കാനും മന്ത്രി നിര്‍ദേശിച്ചു.

ഈ മാസം പണി പൂര്‍ത്തിയാക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. മഴ മൂന്ന് മാസമായി തുടരുന്നതിനാലാണു പണികള്‍ വൈകുന്നതെന്നാണ് ഇപ്പോഴത്തെ വിശദീകരണം.

അറ്റകുറ്റപ്പണിക്ക് 500 കോടി രൂപ ഓഗസ്റ്റില്‍ തന്നെ അനുവദിച്ചെന്നും പണിയില്‍ വീഴ്ച വരുത്തിയാല്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി ആറ് മാസത്തെ പ്രവൃത്തികളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ രണ്ടാം വാരം മുതല്‍ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട പരിശോധന തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി