കേരളം

കെ സുരേന്ദ്രനെ കോന്നിയില്‍ മത്സരിപ്പിച്ചത് തോല്‍പ്പിക്കാന്‍; ബിജെപിക്കെതിരെ തുറന്നടിച്ച് പിസി ജോര്‍ജ്ജ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കിയത് തോല്‍പ്പിക്കാന്‍ വേണ്ടിയാണെന്ന് എന്‍ഡിഎ ഘടകകക്ഷി നേതാവും എംഎല്‍എയുമായ പിസി ജോര്‍ജ്. മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നെങ്കില്‍ സുരേന്ദ്രന്‍ ജയിക്കുമായിരുന്നെന്ന് പിസി ജോര്‍ജ് പറഞ്ഞു.  

സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പിസി ജോര്‍ജ് നടത്തിയത്. എന്‍ഡിഎ എന്നത് ഒരു മുന്നണിസംവിധാനമാണോയെന്ന് ജോര്‍ജ് ചോദിച്ചു. തട്ടിക്കൂട്ട് സംഘമായി എന്‍ഡിഎ മാറിയിരിക്കുകയാണ്. ഉപതെരഞ്ഞടുപ്പു ഫലം വന്ന ശേഷം ബിജെപി നേതാക്കളുടെ മുഖം ഒന്ന് ചിരിച്ചുകാണാന്‍ പോലും പറ്റുന്നില്ലെന്ന് ജോര്‍ജ് പറഞ്ഞു.

സാധാരണ രീതിയില്‍ സ്ഥാനാര്‍ഥികള്‍ ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നത്. എന്നാല്‍ എന്‍ഡിഎയില്‍ മത്സരിക്കുന്നത് തോല്‍ക്കാന്‍ വേണ്ടിയാണ്. മഞ്ചേശ്വരത്ത് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ മത്സരിപ്പിച്ചാല്‍ ജയിക്കുമായിരുന്നു. എന്നാല്‍ കോന്നിയില്‍ മത്സരിപ്പിച്ചത് തോല്‍പ്പിക്കാന്‍ വേണ്ടിയാണ്. 

ഈ മുന്നണി കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ബിജെപിക്കൊപ്പം എത്രകാലം ഉണ്ടാകമെന്ന് പറയാന്‍ വയ്യ.. ഹിന്ദു അല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണ് ബിജെപി കരുതുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ