കേരളം

പൊലീസുകാരനെ കൊന്ന കേസ്: 21 വര്‍ഷത്തിന് ശേഷം വിചാരണ, രണ്ടാം പ്രതിക്ക് ജീവപര്യന്തം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മംഗലാപുരം  മുൻ എഎസ്ഐ കൃഷ്‌ണൻകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. കേസിലെ രണ്ടാം പ്രതിയായ ബിനിലിനാണ് ജീവപര്യന്തം കഠിന തടവും 4,25,000 രൂപ പിഴയും വിധിച്ചത്. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് ബ്രൂസിലി എന്ന ബിനിലിനെ കുറ്റക്കാരനായി വിധിച്ചത്. 

1998 മെയ് 21നാണ് കൃഷ്ണൻകുട്ടി കൊല്ലപ്പെടുന്നത്. തിരുവനന്തപുരത്ത് വച്ച് രാത്രിയാണ് കൊല നടന്നത്.  ബ്രൂസിലി അടക്കം ഒന്‍പത് പേരായിരുന്നു കേസിൽ പ്രതികൾ. പ്രതികളിൽ രണ്ടുപേർ മരിച്ചു. അഞ്ച് പേർ ഒളിവിലാണ്. ബാക്കി രണ്ടുപേർ മാത്രമാണ് വിചാരണ നേരിട്ടത്. കൊലപാതകം നടന്ന് 21 വർഷത്തിന് ശേഷമാണ് കേസിൽ വിചാരണ ആരംഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം