കേരളം

മാര്‍ക്ക് ദാന വിവാദം; മോഡറേഷന്‍ പിന്‍വലിച്ച് എംജി; ജയം അസാധുവാക്കും

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ബിടെക് വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷല്‍ മോഡറേഷന്‍ നല്‍കാനുള്ള വിവാദ തീരുമാനം എംജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് പിന്‍വലിച്ചു. അഞ്ച് മാര്‍ക്കാണ് മോഡറേഷന്‍ നല്‍കിയത്. സംഭവം വിവാദമായതോടെയാണ് മാര്‍ക്ക് പിന്‍വലിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തത്. മാര്‍ക്ക് ദാനത്തിലൂടെ ജയിച്ച 119 പേരുടെ മാര്‍ക്ക് ലിസ്റ്റ് തിരികെ വാങ്ങും. ഇവരുടെ ജയം അസാധുവാണെന്നു ഗസറ്റില്‍ വിജ്ഞാപനം ചെയ്യും.

119 പേര്‍ക്കും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെങ്കിലും അതിന്റെ കാലാവധി ആറ് മാസം മാത്രമാണ്. മോഡറേഷന് മറ്റ് 85 പേര്‍ നല്‍കിയ അപേക്ഷ തള്ളും. സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ എട്ട് അവസരങ്ങളും അതു കഴിഞ്ഞാല്‍ 5000 രൂപ ഫീസോടെ മേഴ്‌സി ചാന്‍സും ലഭിക്കും.

2014നു മുന്‍പ് ബിടെക് പഠിച്ചവരില്‍ ഒരു വിഷയത്തിനു തോറ്റവര്‍ക്കാണ് മോഡറേഷന്‍ നല്‍കിയത്. ഒരു വിദ്യാര്‍ത്ഥി കഴിഞ്ഞ ഫെബ്രുവരിയിലെ സര്‍വകലാശാലാ അദാലത്തില്‍ ഒരു മാര്‍ക്ക് മോഡറേഷന് അപേക്ഷ നല്‍കിയതിനു പിന്നാലെയാണ് അഞ്ച് മാര്‍ക്ക് വരെ നല്‍കാന്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് സിന്‍ഡിക്കറ്റ് തീരുമാനിച്ചത്. അദാലത്തില്‍ മന്ത്രി കെടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിരുന്നതും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആക്ഷേപം ഉന്നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്