കേരളം

ഇത്തവണ വാവ സുരേഷ് പിടികൂടിയത് 'സ്വര്‍ണ'മൂര്‍ഖനെ; നീളം അഞ്ചേമൂക്കാലടി; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണനിറമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വാവ സുരേഷ്. 
തിരുവനന്തപുരം ജില്ലയിലെ കരിക്കകത്തിനു സമീപമുള്ള ആറ്റുവരമ്പത്തു നിന്നാണ് സ്വര്‍ണ വര്‍ണമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. ഇവിടെയുള്ള ഒരു വീടിനു സമീപത്താണ് പാമ്പിനെ കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പും ഈ സ്വര്‍ണ വര്‍ണമുള്ള പാമ്പിനെ കണ്ടതായി വീട്ടുകാര്‍ അറിയിച്ചിരുന്നു. വാവ സുരേഷ് പിടികൂടുന്ന മൂന്നാമത്തെ സ്വര്‍ണ വര്‍ണമുള്ള നാഗമാണിതെന്ന് വ്യക്തമാക്കി.

ഹൈന്ദവ ആചാര പ്രകാരം സ്വര്‍ണ നാഗമെന്നും സര്‍പ്പമെന്നുമൊക്കെ അറിയപ്പെടുന്ന ഈ പാമ്പ് മൂര്‍ഖന്‍ പാമ്പിന്റെ വിഭാഗത്തില്‍ തന്നെ  ഉള്‍പ്പെട്ടതാണ്. ഗോള്‍ഡന്‍ കോബ്ര എന്നറിയപ്പെടുന്ന പാമ്പാണിത്. പിടികൂടിയ പാമ്പിന്റെ ശരീരത്തില്‍ മുഴകളുണ്ടായിരുന്നു.ഇതിനൊരെണ്ണം പൊട്ടിയ നിലയിലായിരുന്നു. എന്നാല്‍ ശരീരത്തിലുള്ള മുറിവ് അപകടകാരിയല്ലെന്നും വാവ സുരേഷ് വ്യക്തമാക്കി. 

ഏകദേശം അഞ്ചേമുക്കാലടിയോളം നീളമുള്ള പെണ്‍ മൂര്‍ഖന്‍ പാമ്പാണിത്. 10 വയസ്സോളം പ്രായമുള്ള പാമ്പാണിത് .15 വര്‍ഷം മുന്‍പ് വെള്ള നിറത്തിലുള്ള ഒരു മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിരുന്നു.നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''