കേരളം

എല്ലാം നിയന്ത്രിച്ചിരുന്നത് വീട്ടിലെ ജോലിക്കാര്‍; മരണാനന്തര ചടങ്ങുകള്‍ നടത്തിയത് അയല്‍വാസികളെപ്പോലും അറിയിക്കാതെ, സ്വത്ത് തട്ടിയെടുത്തതെന്ന് ക്രൈംബ്രാഞ്ച്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കരമനയില്‍ ഒരുകുടുംബത്തിലെ ഏഴ് മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കൂടത്തില്‍' തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജേഷ്ഠന്‍മാരായ നാരായണപിള്ളയുടെയും വേലുപ്പിള്ളയുടേയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയാണ് പരാതിക്കാരി. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരനായ അനില്‍കുമാറും പരാതി നല്‍കിയിരുന്നു.

തന്നെ കല്യാണം കഴിച്ച് കൊണ്ടുവന്ന സമയത്ത് കുടുംബത്തില്‍ പത്തുപേരുണ്ടായിരുന്നു എന്നും കൃത്യമായ ഇടവേളകളില്‍ ഏഴ് മരണങ്ങള്‍ സംഭവിച്ചുവെന്നും പ്രസന്ന പറയുന്നു. ജയമാധവന്റെയും ജയപ്രകാശിന്റെയും മരണത്തിലാണ് തനിക്ക പരാതിയെന്നും പ്രസന്ന വ്യക്തമാക്കി. ഗോപിനാഥന്‍നായരുടെ മക്കളാരും വിവാഹം കഴിച്ചിരുന്നില്ല. ഇവര്‍ മനോരോഗികളായിരുന്നു. വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്ന ജോലിക്കാരില്‍ ചിലരാണ് എല്ലാം നിയന്ത്രിച്ചിരുന്നതെന്നും ഇവര്‍ക്കും ചില ബന്ധുക്കള്‍ക്കും മരണത്തില്‍ പങ്കുണ്ടെന്നുമാണ് പരാതിക്കാര്‍ െ്രെകംബ്രാഞ്ചിനു നല്‍കിയിരിക്കുന്ന മൊഴി.

വീട്ടിലെ കാര്യസ്ഥര്‍ക്കു മാത്രമാണ് കുടുംബത്തിലെ കാര്യങ്ങള്‍ അറിയാമായിരുന്നത്. ഇവര്‍ നാട്ടുകാരായ ആരെയും വീട്ടില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ബന്ധുക്കളുമായി സംസാരിക്കുന്നതിനും വിലക്കുണ്ടായിരുന്നു. അവസാന അവകാശിയുടെ മരണശേഷം കാര്യസ്ഥന്‍മാരും ബന്ധുക്കളെന്ന് അവകാശപ്പെട്ടെത്തിയ ചിലരും രഹസ്യമായി സ്വത്തു തട്ടിയെടുത്തെന്നും അനില്‍കുമാറിന്റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളും ബാങ്കു നിക്ഷേപവും ഇവര്‍ വീതംവച്ചതായും അതിനു മണക്കാട് വില്ലേജ് ഓഫിസറുടെ സഹായം ലഭിച്ചതായും പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. പരാതി ആദ്യം കരമന പൊലീസ് അന്വേഷിച്ചു. സ്‌പെഷല്‍ബ്രാഞ്ച് രഹസ്യമായി അന്വേഷണം നടത്തി. ബന്ധുക്കളുടെ മൊഴിയെടുത്തു. വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരി അന്വേഷണം വേണമെന്ന നിലപാട് സ്വീകരിക്കുകയും ചില സംശയങ്ങള്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. പിന്നീട് ജില്ലാ െ്രെകംബ്രാഞ്ച് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ടാഴ്ച മുന്‍പ് പ്രസന്നകുമാരി പരാതി നല്‍കിയതോടെയാണ് അന്വേഷണം ഊര്‍ജിതമായത്.


െ്രെകംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ: ഗോപിനാഥന്‍ നായരുടെയും ഭാര്യയുടെയും മരണശേഷം രവീന്ദ്രന്‍ നായരെന്ന ഒരാളാണ് വീട്ടിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ജയമാധവന്‍ നായര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചപ്പോള്‍ അയല്‍വാസികളെപ്പോലും അറിയിക്കാതെ രവീന്ദ്രന്‍നായര്‍ മരണാനന്തര ചടങ്ങുകള്‍ നടത്തി. ജയമാധവന്‍ നായര്‍ ജീവിച്ചിരിക്കെത്തന്നെ രവീന്ദ്രന്‍ നായര്‍ സ്വത്തുക്കളില്‍ ചിലതു തന്റെ പേരിലേക്ക് മാറ്റിയിരുന്നു.

പ്രമാണത്തില്‍ സാക്ഷികളായി ഒപ്പിട്ടവരെ ചോദ്യം ചെയ്തപ്പോള്‍ വസ്തുക്കച്ചവടത്തെക്കുറിച്ച് അവര്‍ക്ക് അറിവില്ലായിരുന്നു. സാക്ഷികളില്‍ ചിലര്‍ക്ക് എഴുത്തും വായനും അറിയില്ല. ജയമാധവന്‍നായരെ ഭീഷണിപ്പെടുത്തിയാണ് സ്വത്തുക്കള്‍ എഴുതിയെടുത്തതെന്നു വ്യക്തം. പരാതിക്കാരിയായ പ്രസന്നകുമാരിയുടെ മകന് അവകാശപ്പെട്ട 30 കോടിയോളം രൂപയുടെ സ്വത്തുക്കളും ഇങ്ങനെ തട്ടിയെടുത്തിട്ടുണ്ട്. സ്വത്തു തട്ടിയെടുക്കാന്‍ രേഖകളില്‍ കൃത്രിമം കാണിച്ചതായി മനസ്സിലായതിനാല്‍ വിശദമായ അന്വേഷണം വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം