കേരളം

വര്‍ക്കലയില്‍ സ്‌കൂളില്‍ കയറി പൊലീസ് മര്‍ദനം: നിലത്തിട്ട് ചവിട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്, കബഡി താരത്തിന്റെ കാല് തല്ലിയൊടിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വര്‍ക്കല ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം. സ്‌കൂളിനകത്ത് കയറി വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചു. കബഡി സംസ്ഥാന ടീം അംഗത്തിന് ഉള്‍പ്പെടെ ക്രൂരമായി മര്‍ദനമേറ്റു. സംസ്ഥാന ടീമില്‍ സെലക്ഷന്‍ കിട്ടിയ സുധീഷിനാണ് പരിക്കേറ്റത്. കാല് തല്ലിയൊടിച്ചു എന്ന് വിദ്യാര്‍ത്ഥി പരാതി നല്‍കി.

സ്‌കൂളിനുള്ളില്‍ പടക്കം പൊട്ടിച്ചു എന്ന് പറഞ്ഞാണ് പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. പ്രിന്‍സിപ്പല്‍ വിളിച്ചു വരുത്തിയതിനെ തുടര്‍ന്നാണ് പൊലീസ് സ്‌കൂളിനുള്ളില്‍ കയറിയത്.

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ കലോത്സവമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ വിളിച്ചു വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂളില്‍ നിന്ന് പിടിച്ചിറക്കി നിലത്തിട്ട് ചവിട്ടുകയായിരുന്നു എന്നും പൊലീസ് വാഹനത്തില്‍ കയറ്റിയും മര്‍ദിച്ചു എന്നും സുധീഷ് പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും രംഗത്തെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി