കേരളം

ഭരണമാണോ വാളയാറിലെ രണ്ടു ഡിവൈഎഫ്‌ഐക്കാരാണോ വലുതെന്നു സിപിഎം തീരുമാനിക്കട്ടെ: വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ കേസ് അട്ടിമറിച്ചത് സംസ്ഥാന സര്‍ക്കാരിനെതിരായ ജനരോഷമായി മാറിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇതു മനസിലാക്കി സത്യസന്ധമായി കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ഭരണമാണോ വാളയാറിലെ രണ്ടു ഡിവൈഎഫ്‌ഐക്കാരാണോ വലുതെന്നു തീരുമാനിക്കേണ്ടത് സിപിഎം നേതൃത്വമാണെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു.

വാളയാര്‍ കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിക്കാന്‍ ബാലാവകാശ കമ്മിഷന്‍ അധ്യക്ഷനെ കണ്ടതായി മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ സന്ദര്‍ശനം നടത്താന്‍ കമ്മിഷനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

കേസ് ശരിയായി അന്വേഷിച്ചിട്ടില്ലെന്നു ജനങ്ങള്‍ക്കു ബോധ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരമായി ഇതു മാറിയിട്ടുണ്ട്. ഇതു മനസിലാക്കി സത്യസന്ധമായി കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. എല്ലാ കേസും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന വാദം തനിക്കില്ല. ഈ ഘട്ടത്തില്‍ അങ്ങനെയൊരു ആവശ്യം മുന്നോട്ടുവയ്ക്കുന്നില്ല. ജനവികാരം മാനിച്ച് സിപിഎം നേതൃത്വം പ്രവര്‍ത്തിക്കണം. ഭരണമാണോ രണ്ടു ഡിവൈഎഫ്‌ഐക്കാരാണോ വലുതെന്ന് അവര്‍ തീരുമാനിക്കട്ടെ- മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍