കേരളം

വാളയാറില്‍ 'മിണ്ടാട്ടമില്ല' ; ഡിവൈഎഫ്‌ഐക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് യൂത്ത് കോണ്‍ഗ്രസ് പരിഹാസം

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടത് വിവാദമായ പശ്ചാത്തലത്തില്‍, ഡിവൈഎഫ്‌ഐക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്. വാളയാര്‍ സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രതികരിക്കുന്നില്ലെന്ന് പരിഹസിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്. തൃശൂര്‍ സ്വരാജ് റൗണ്ടിലും പരിസരത്തുമാണ് ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ചത്.

ഉഗാണ്ട, പോളണ്ട്,തുടങ്ങിയ രാജ്യങ്ങളില്‍ എന്തു സംഭവിച്ചാലും ഉടന്‍ പ്രതികരണവുമായി എത്തുന്ന ഡിവൈഎഫ്‌ഐ നേതാക്കള്‍ വാളയാറില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ പ്രതികരിക്കാതെ നാടുവിട്ടിരിക്കുകയാണെന്ന് നോട്ടീസില്‍ പരിഹസിക്കുന്നു.

ഒരൊറ്റ ഡിവൈഎഫ്‌ഐ നേതാവിനെ പോലും കുറച്ചു ദിവസമായി നാട്ടില്‍ കാണാനില്ല.ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറവെടുപ്പിച്ചതെന്ന് യൂത്ത്‌കോണ്‍ഗ്രസ് പറയുന്നു. ഡിവൈഎഫ്‌ഐ നേതാക്കളെ എവിടെയങ്കിലും കണ്ടു കിട്ടിയാല്‍ ഉടന്‍ എകെജി സെന്ററില്‍ ഏല്‍പ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരിന്റെറ നേതൃത്വത്തില്‍ തൃശൂര്‍ നഗരത്തിന്റെ വിവിധയിടങ്ങളിലും നോട്ടീസ് പതിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു