കേരളം

പി ജെ ജോസഫിന് വഴങ്ങില്ല; തര്‍ക്കം തുടര്‍ന്നാല്‍ സ്വതന്ത്രചിഹ്നത്തില്‍ മല്‍സരിക്കും ; നിലപാട് കടുപ്പിച്ച് ജോസ് കെ മാണി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : പാല ഉപതെരഞ്ഞെടുപ്പില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി വേണമെന്ന പി ജെ ജോസഫിന്റെ വാദത്തിന് വഴങ്ങേണ്ടെന്ന് ജോസ് കെ മാണി വിഭാഗത്തില്‍ ധാരണ. പാലായില്‍ നിഷ ജോസ് കെ മാണിയെ തന്നെ മല്‍സരിപ്പിക്കാനാണ് ജോസ് പക്ഷത്തിലുള്ള തീരുമാനം. രണ്ടില ചിഹ്നം വിട്ടുകിട്ടുന്നതില്‍ ജോസഫ് തര്‍ക്കം തുടര്‍ന്നാല്‍ മറ്റു മാര്‍ഗങ്ങള്‍ തേടാനും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

പി ജെ ജോസഫിന് വഴങ്ങേണ്ടെന്നാണ് ജോസ് വിഭാഗത്തിലുയര്‍ന്ന പൊതുവായ അഭിപ്രായം. സ്ഥാനാര്‍ത്ഥിത്വത്തില്‍ തര്‍ക്കം തുടര്‍ന്നാല്‍ നിഷയെ സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിപ്പിക്കാനാണ് ധാരണ. ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ നിഷയുടെ പേര് മാത്രമാകും ജോസ് പക്ഷം മുന്നോട്ടുവെക്കുകയെന്നും സൂചനയുണ്ട്. 

പൊതുസമ്മതിയും ജയസാധ്യതയുമുള്ള സ്ഥാനാര്‍ഥിയെ പാലായില്‍ മത്സരിപ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പി ജെ ജോസഫ്. നിഷ ജോസ് കെ മാണിയെ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണെന്ന് ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ചെയര്‍മാനായി ജോസഫിനെ അംഗീകരിച്ചാല്‍ രണ്ടില ചിഹ്നം അനുവദിക്കാമെന്നാണ് ജോസഫ് പക്ഷം തീരുമാനിച്ചത്. 

സ്ഥാനാര്‍ത്ഥിയെ ഇന്ന് വൈകീട്ടോടെ തീരുമാനിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും, രണ്ടില ചിഹ്നത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മല്‍സരിക്കുമെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി