കേരളം

ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെടാം; പിഴത്തുകയില്‍ വന്‍വര്‍ധന ഇന്നുമുതല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതിപ്രകാരം ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക കുത്തനെ ഉയര്‍ത്തിയത് ഉള്‍പ്പെടെ നടപടികള്‍ കര്‍ശനമാക്കിയത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പിഴത്തുക വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കുന്നതോടെയാണ് ഇത് പൂര്‍ണമായി നിലവില്‍ വരുക. വിജ്ഞാപനം ഉടന്‍ പുറത്തിറക്കാനുളള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.

മദ്യപിച്ചുളള ഡ്രൈവിങ്ങിന്  10,000 രൂപ പിഴയും ആറുമാസത്തെ തടവും ശിക്ഷ ലഭിക്കുന്നതാണ് പുതിയ നിയമഭേദഗതി.ഹെല്‍മറ്റ് / സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 1000, ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍ 5000, മത്സരയോട്ടം 5000, വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം 10,000 എന്നിങ്ങനെയാണ് വിവിധ നിയമലംഘനങ്ങള്‍ക്കുളള പിഴത്തുക. 

ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 2000 രൂപയും അപകടകരമായ ഡ്രൈവിങ്ങിന് 1000 മുതല്‍ 5000 രൂപയും വാഹനത്തിന് പെര്‍മിറ്റ് ഇല്ലെങ്കില്‍ 5000 മുതല്‍ 10000 രൂപ വരെയും പിഴ ചുമത്താന്‍ നിയമഭേദഗതി അനുവദിക്കുന്നു. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താനും അധികൃതരെ നിയമം അനുവദിക്കുന്നുണ്ട്.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ മാതാപിതാക്കള്‍/ രക്ഷിതാക്കള്‍/ വാഹന ഉടമ എന്നിവര്‍ക്ക് 25000 രൂപ പിഴയും 3 വര്‍ഷം തടവും ശിക്ഷയായി ലഭിക്കും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദാക്കും. വാഹനമോടിച്ച കുട്ടിക്ക് 25 വയസ്സിന് ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കുകയുളളൂ. ആംബുലന്‍സ് ഉള്‍പ്പെടെയുളള അത്യാവശ്യ വാഹനങ്ങള്‍ക്ക് വഴി നല്‍കാതിരുന്നാല്‍ 1000 രൂപ പിഴ ചുമത്താനും നിയമഭേദഗതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്