കേരളം

വീണ്ടും ഉടക്കി ജോസഫ്: ജോസ് ടോമിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കില്ല

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ജോസ് ടോം പുലികുന്നേലിനെ അംഗീകരിക്കില്ലെന്ന് പിജെ ജോസഫ്. പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിടുന്ന അംഗമാണ് ജോസ് എന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം. 

കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസ് ടോം പുലികുന്നേലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദേശിച്ചത് ജോസ് കെ മാണി പക്ഷമാണ്. നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിജെ ജോസഫ് എതിര് നിന്നതോടെയാണ് ജോസ് ടോമിനെ മത്സരിപ്പിക്കാന്‍ ജോസ് കെ മാണി പക്ഷം തീരുമാനിച്ചത്. മാണി കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥികളുണ്ടാകില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതിന് പിന്നാലെയാണ് ജോസ് ടോമിനെ മത്സരാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. നിഷ വിജയ സാധ്യതയില്ലാത്ത സ്ഥാനാര്‍ഥിയാണെന്ന് നേരത്തെ പിജെ ജോസഫ് പറഞ്ഞിരുന്നു. 

കെ.എസ്.എസ്.സിയിലൂടെ രാഷ്ട്രീയജീവിതത്തിന് തുടക്കംകുറിച്ച ജോസ് ടോം പുലിക്കുന്നേല്‍ മാണി കുടുംബത്തിന്റെ വിശ്വസ്തനും എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്