കേരളം

'ബീഫ് വിളമ്പുന്നത് തടയാന്‍ ഇത് നിങ്ങളുടെ രാജ്യമല്ല', ജര്‍മനിയില്‍ മലയാളികള്‍ ബീഫ് വിളമ്പുന്നത് തടഞ്ഞ ഉത്തരേന്ത്യക്കാരെ ഓടിച്ച് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: ജര്‍മനിയിലെ കേരള സമാജം സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ ബീഫ് ഉള്‍പ്പെടുത്തിയത്‌ തടയാന്‍ ശ്രമിച്ച് ഉത്തരേന്ത്യക്കാര്‍.  ഉത്തരേന്ത്യക്കാരുടെ വാദത്തെ പിന്തുണച്ച് സ്റ്റാള്‍  അടയ്ക്കണം എന്ന നിലപാടുമായി ഇന്ത്യന്‍ കോണ്‍സുലേറ്റും രംഗത്തെത്തി. എന്നാല്‍, ബെര്‍ലിന്‍ പൊലീസിനെ കേരള സമാജം പ്രവര്‍ത്തകര്‍ സമീപിച്ചതോടെ ഉത്തരേന്ത്യക്കാര്‍ക്ക് പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു. 

ജര്‍മനിയില്‍ ഏത് ഭക്ഷണം വിളമ്പുന്നതിനും വിലക്കില്ലെന്ന നിലപാടാണ് പൊലീസ് എടുത്തത്. ബീഫ് വിളമ്പുന്നത് തടയാന്‍ ഇത് നിങ്ങളുടെ രാജ്യമല്ലെന്നും, ബീഫ് വിളമ്പുന്നു എന്നത് ആരെയെങ്കിലും വ്രണപ്പെടുത്തിയാല്‍ തന്നെയും മറ്റുള്ളവര്‍ എന്ത് കഴിക്കണം എന്നത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും പൊലീസ് വ്യക്തമാക്കി. അതോടെ ഉത്തരേന്ത്യക്കാര്‍ക്ക് പ്രതിഷേധം അവസാനിപ്പിക്കേണ്ടി വന്നു. 

ഹിന്ദു സംസ്‌കാരത്തിന് എതിരാണ് ബീഫ് കഴിക്കുന്നത് എന്ന് വാദിച്ചാണ് ഉത്തരേന്ത്യക്കാര്‍ പരിപാടി തടസപ്പെടുത്താന്‍ എത്തിയത്. എന്നാല്‍, പ്രതിഷേധക്കാരുടെ സമ്മര്‍ദ്ദം കാരണം മെനുവില്‍ നിന്ന് ബീഫ് നീക്കേണ്ടി വന്നെന്ന് കേരള സമാജം പ്രവര്‍ത്തകര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത