കേരളം

അദ്വാനി കേരളത്തില്‍; കുശലാന്വേഷണവുമായി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ ഉപ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍കെ അദ്വാനി വിശ്രമത്തിനായി കേരളത്തിലെത്തി. ആലപ്പുഴ മാരാരിക്കുളത്തെ മാരാരി ബീച്ച് റിസോര്‍ട്ടില്‍ വില്ലയിലാണ് താമസം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ അദ്വാനിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. എട്ടാം തീയതി ഉച്ചയ്ക്ക് ശേഷം അദ്ദേഹം മടങ്ങും.

മകള്‍ പ്രതിഭയും കുടുംബാംഗങ്ങളുമടക്കം ഏഴ് പേര്‍ ഉള്‍പ്പെടുന്ന സംഘം ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊച്ചിയിലെത്തിയത്. വൈകീട്ട് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗം ആലപ്പുഴയിലേക്ക് എത്തി. സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുരക്ഷാച്ചുമതലയുള്ളവര്‍ വ്യക്തമാക്കി. 

ഇന്നലെ വൈകീട്ട് 5.40ന് ഇന്‍ഡിഗോയുടെ ഡല്‍ഹി വിമാനത്തില്‍ എത്തിയ അദ്വാനിക്ക് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഈ സമയംതന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങി. അദ്വാനി വിഐപി ലോഞ്ചില്‍ ഇരിപ്പുണ്ടെന്നറിഞ്ഞ് പിണറായി വിജയന്‍ അദ്ദേഹത്തെ ചെന്നു കണ്ടു. അഞ്ച് മിനിറ്റു നേരത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് പോയി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് പിഎം വേലായുധന്‍, ദേശീയ കൗണ്‍സിലംഗം നെടുമ്പാശ്ശേരി രവി, മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍പി ശങ്കരന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് അദ്വാനിക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ