കേരളം

കെഎം മാണിയല്ലേ ചിഹ്നം, പിന്നെ എന്തിന് രണ്ടില? ജോസ് ടോമിന്റെ വിജയത്തില്‍ ഉറപ്പുപറയുന്നില്ലെന്ന് പിജെ ജോസഫ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് പറഞ്ഞു. ജോസ് ടോം യുഡിഎഫിന്റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ്. ആ നിലയ്ക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും ജോസഫ് വ്യക്തമാക്കി.

പാലായിലേത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയല്ല. കേരളാ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയാണ്. അതുകൊണ്ട് രണ്ടില ചിഹ്നം നല്‍കില്ല. അദ്ദേഹം തന്നെയാണ് പറഞ്ഞത് കെഎം മാണിയാണ് ചിഹ്നമെന്ന്. പിന്നെയെന്തിന് പാര്‍ട്ടി ചിഹ്നം നല്‍കണമെന്നും ജോസഫ് പറഞ്ഞു. ജോസിന് ജയസാധ്യത ഉറപ്പാണെന്ന് ഞാന്‍ പറയുന്നില്ല. അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും ജോസഫ് വ്യക്തമാക്കി 

പാര്‍ട്ടി നടപടിയെടുത്ത വ്യക്തിയാണ് ജോസ് ടോം. പാര്‍ട്ടി ചെയര്‍മാനല്ലെന്ന് കോടതി വിധിച്ച ഒരാള്‍ക്ക് എങ്ങനെ ചിഹ്നം നല്‍കാനാവും. ചിഹ്നം ചോദിച്ച് ആരും തന്റെയടുത്ത് വന്നിട്ടില്ല. ചിഹ്നം ആവശ്യപ്പെട്ട് തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിച്ചത് ഫ്രോഡ് പരിപാടിയായി പോയി. യുഡിഎഫ് കണ്‍വീനര്‍ ക്ഷണിച്ചതുകൊണ്ട് താന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത