കേരളം

മുത്തൂറ്റില്‍ 'സമരത്തിന് എതിരെ സമരം'; ഓഫീസിന് മുന്നില്‍ എംഡിയുടെ കുത്തിയിരിപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സില്‍ നടന്നുവരുന്ന സിഐടിയു സമരത്തിന് എതിരെ പ്രതിഷേധവുമായി എംഡി ജോസ് അലക്‌സാണ്ടര്‍. കൊച്ചി ഹെഡ് ഓഫീസിന് മുന്നില്‍ ജോസ് അലക്‌സാണ്ടര്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. ജോലിക്കെത്തിയ ജീവനക്കാരെ സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു എന്നാരോപിച്ചാണ് എംഡി സമരം നടത്തുന്നത്. ജീവനക്കാരെ ഓഫീസില്‍ പ്രവേശിപ്പിക്കണമെന്ന് ജോര്‍ജ് അലക്‌സാണ്ടര്‍ ആവശ്യപ്പെട്ടു. 

സമരത്തിന് പിന്നില്‍ ബാഹ്യ ശക്തികളാണെന്നും സമരക്കാരുടെ ആവശ്യത്തില്‍ കഴമ്പില്ലെന്നും മുത്തൂറ്റ് എംഡി പറഞ്ഞു. തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പള വര്‍ധനവ്, യൂണിയനുമായുള്ള കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിഐടിയു സമരം. പ്രക്ഷോഭത്തിന് എതിരെ മുത്തൂറ്റിലെ ഒരുവിഭാഗം നേതാക്കള്‍ ജീവനക്കാര്‍ രംഗത്ത് വന്നിരുന്നു. 

ശാഖകള്‍ തുറക്കാത്ത പക്ഷം സെപ്റ്റംബര്‍ രണ്ടിന് അവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. സിഐടിയു പിന്തുണയുള്ള നോണ്‍ ബാങ്കിങ് ആന്‍ഡ് െ്രെപവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ